LiveTV

Live

Kerala

മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അച്ഛന്‍റെ മര്‍ദ്ദനമേറ്റ് മകന്‍ മരിച്ചു

ഇന്നലെ രാത്രിയില്‍ വീട്ടില്‍ മദ്യപിച്ചെത്തിയ ബേസില്‍ അമ്മയെ മര്‍ദിച്ചു. തുടര്‍ന്ന് മത്തായിയും മകന്‍ ബേസിലും തമ്മില്‍ അടിപിടിയായി. ഇരുമ്പു വടികൊണ്ട് ബേസിന്‍റെ തലക്ക് അടിയേറ്റതാണ് മരണ കാരണം

മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അച്ഛന്‍റെ മര്‍ദ്ദനമേറ്റ് മകന്‍ മരിച്ചു

മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ അച്ഛന്‍റെ മര്‍ദ്ദനമേറ്റ് മകന്‍ മരിച്ചു. മണ്ണാപറമ്പില്‍ മത്തായിയാണ് മകന്‍ ബേസിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. പാലക്കാട് വടക്കഞ്ചേരിയിലായിരുന്നു സംഭവം. ഇന്നലെ രാത്രിയില്‍ വീട്ടില്‍ മദ്യപിച്ചെത്തിയ ബേസില്‍ അമ്മയെ മര്‍ദിച്ചു. തുടര്‍ന്ന് മത്തായിയും മകന്‍ ബേസിലും തമ്മില്‍ അടിപിടിയായി. ഇരുമ്പു വടികൊണ്ട് ബേസിന്‍റെ തലക്ക് അടിയേറ്റതാണ് മരണ കാരണം.

മരിച്ചതറിഞ്ഞ മത്തായി ബേസിലിന്‍റെ സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതായി നാട്ടുകാര്‍ പറഞ്ഞു. ഇസ്രായേലിലില്‍ ജോലി ചെയ്തിരുന്ന ബേസില്‍ നാട്ടിലെത്തിയശേഷം മിക്ക ദിവസങ്ങളിലും മദ്യപിച്ച് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി മത്തായി പൊലീസിന് മൊഴി നല്‍കി. ഇന്ന് രാവിലെയാണ് പൊലീസ് മത്തായിയെ അറസ്റ്റ് ചെയ്തത്.