LiveTV

Live

Kerala

ലോട്ടറി വില വർദ്ധിപ്പിക്കുമെന്ന് തോമസ് ഐസക്

എക്സൈസ് നികുതി കൂട്ടില്ലെന്നും മന്ത്രി

ലോട്ടറി വില വർദ്ധിപ്പിക്കുമെന്ന്  തോമസ് ഐസക്

ലോട്ടറി ടിക്കറ്റിന്റെ വില വർദ്ധിപ്പിക്കുമെന്ന് ധന മന്ത്രി തോമസ് ഐസക്. ഇക്കാര്യത്തിൽ ഒരാഴ്ചക്കുളളിൽ തീരുമാനമെടുക്കും.

ലോട്ടറി ജി.എസ്.ടി 28 ശതമാനമായി ഉയർത്തുന്നത് മാർച്ചോടെ നിലവിൽ വരും. ഈ സാഹചര്യത്തിൽ ടിക്കറ്റിന്റെ പുതിയ വിലനിർണ്ണയം വേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം. നേരിയ തോതിൽ വില കൂട്ടുന്നതിനോട് തൊഴിലാളി യൂണിയനുകൾക്കും എതിർപ്പില്ലെന്ന് മന്ത്രി പറ‍ഞ്ഞു. എക്സൈസ് വകുപ്പിന്റെ വരുമാനം കൂട്ടാൻ ഇനിയും നികുതി കൂട്ടുന്നതിനോട് യോജിപ്പില്ല. എക്സൈസ് വകുപ്പിന്റെ വരുമാനം കൂട്ടാൻ പബുകൾ അടക്കമുളള സാധ്യത തേടുന്നതിൽ തെറ്റില്ലെന്നും തോമസ് ഐസക് പറഞ്ഞു.

അധ്യാപക - വിദ്യാർഥി അനുപാതം കുറച്ചപ്പോൾ എയ്ഡഡ് സ്കൂളുകൾ അനാവശ്യമായി തസ്തികകൾ സൃഷ്ടിക്കുന്നുവെന്ന പരാതി പരിശോധിക്കും. ജി.എസ്.ടി പിരിച്ചെടുക്കാൻ പരിശോധന കർശനമാക്കുന്നതിലൂടെ വരുമാനം കൂട്ടാനാകുമെന്നാണ് പ്രതീക്ഷ. നികുതിയേതര വരുമാനം കൂട്ടാൻ ഡാമുകളിലെ മണൽ വിൽപനയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. കേന്ദ്രവിഹിതത്തിൽ 15,000 കോടി കിട്ടാത്ത സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രയാസത്തിനിടെയാണ് ബജറ്റെന്നും മന്ത്രി വ്യക്തമാക്കി.