LiveTV

Live

Kerala

കൊല്ലം ബൈപ്പാസിന് ഒരു വയസ്; ഇതു വരെ പൊലിഞ്ഞത് 30 ജീവനുകള്‍

മേവറം മുതല്‍ ആല്‍ത്തറമൂട് വരെയുള്ള പതിമൂന്നര കിലോമീറ്റര്‍ റോഡില്‍ അപകടങ്ങളില്ലാത്ത ദിവസങ്ങളില്ല, വെളിച്ചമില്ലാത്തതും നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് പരാതി

കൊല്ലം ബൈപ്പാസിന് ഒരു വയസ്; ഇതു വരെ പൊലിഞ്ഞത് 30 ജീവനുകള്‍

കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ച് ഇന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ പൊലിഞ്ഞത് മുപ്പത് ജീവനുകളാണ്. മേവറം മുതല്‍ ആല്‍ത്തറമൂട് വരെയുള്ള പതിമൂന്നര കിലോമീറ്റര്‍ റോഡില്‍ അപകടങ്ങളില്ലാത്ത ദിവസങ്ങളില്ല. വെളിച്ചമില്ലാത്തതും നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് പരാതി. വിവാദങ്ങള്‍ക്കിടയിലും ഏറെ കൊട്ടിഘോഷിച്ചാണ് കൃത്യം ഒരുവര്‍ഷം മുമ്പ് കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനം നടന്നത്.

കാവനാട് ആല്‍ത്തറമൂട് മുതല്‍ മേവറം വരെയുള്ള പതിമൂന്നര കിലോമീറ്റര്‍ ബൈപ്പാസ് ദീര്‍ഘദൂരയാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്. എന്നാല്‍ ഇതുവഴി ഗതാഗതം തുടങ്ങിയതിന് തൊട്ടുപിന്നാലെ തുടങ്ങിയ അപകടപരമ്പര ഇപ്പോഴും തുടരുന്നു. 30 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നൂറിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതേസമയം മേവറം മുതല്‍ കല്ലുംതാഴം വരെയുള്ള ഭാഗത്ത് അടുത്തിടെ വെളിച്ചമെത്തിച്ചു. ബാക്കിയുള്ളിടത്തും ഉടന്‍ ലൈറ്റ് സ്ഥാപിക്കുമെന്നാണ് വിശദീകരണം. അപകടങ്ങള്‍ കുറക്കാന്‍ പരിശോധനാസംവിധാനങ്ങള്‍ ഉള്‍പ്പെടെ ഊര്‍ജ്ജിതമാക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.