LiveTV

Live

Kerala

കളിയിക്കാവിള കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്

മുഖ്യപ്രതികൾ പിടിയിലായതോടെ കേസിൽ ഗൂഡാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിക്കും

കളിയിക്കാവിള കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്

കളിയിക്കവിള കൊലപാതകക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ്. തമിഴ്‌നാട് കര്‍ണാക പോലീസ് വിഭാഗങ്ങള്‍ പ്രതികളെചോദ്യം ചെയ്തു. പോലീസ് നടപിടികള്‍ക്ക് തിരിച്ചടിയായാണ് കൊലപാതകമെന്ന്‌ പ്രതികള്‍ സമ്മതിച്ചെന്ന് പോലീസ് വിശദീകരിച്ചു. കര്‍ണാടകത്തില്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചതിലും പ്രതികള്‍ക്ക് പങ്കുണ്ടെന്നും കര്‍ണാടക തീവ്ര വിരുദ്ധ സേന വിശദീകരിച്ചു. പ്രതികളെ കേന്ദ്ര എജന്‍സികളും ചോദ്യം ചെയ്തു.

നേരത്തെ പിടിയാലിയ ഇജാസ് പാഷയെ ഉള്‍പ്പെടുത്തിയാണ് തൗഫീക്കിനെയും അബ്ദുള്‍ ഷെമീമിനെയും ചോദ്യം ചെയ്തത്. കൊല്ലപ്പെട്ട വില്‍സനെ മുന്‍പരിചയം ഇല്ലായെന്നും പോലീസിന്‍റെ നടപടികള്‍ക്ക് തിരച്ചടി നല്‍കുക എന്നതായിരുന്നു കൊലപാതകത്തിലൂടെ ലക്ഷ്യമിട്ടതെന്നും പ്രതികള്‍ പറഞ്ഞതായി പോലീസ് പറയുന്നു. കൊലപാതകത്തിന് തലേദിവസവും ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നു. എന്നാല്‍ ഇത് പരാജപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനം പദ്ധതി ഉണ്ടായിരുന്നു. ഇവരുള്‍പ്പെടുന്ന 17അംഗസംഘം കര്‍ണാടക കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ പദ്ദതിയിട്ടതായി കർണാടക തീവ്രവാദ വിരുദ്ധസേന അറിയിച്ചു.

കളിയിക്കാവിള കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ്

നേരത്തെ കർണാടകയിൽ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഇവര്‍ ഉള്‍പ്പെട്ടതായിതായും തീവ്രവാദ വിരുദ്ധസേനസേന സ്ഥിരീകരിച്ചു. തമിഴ്‌നാട് എസ്.പി .കെ. ശ്രീനാഥിന്‍റെ നേതൃത്വത്തിൽ ക്യൂ ബ്രാഞ്ചും പ്രതികളെ ചോദ്യം ചെയ്തു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് സമ്മതിച്ചെങ്കിലും ആരൊക്കെ ഉള്‍പ്പെട്ടു എന്ന് പ്രതികള്‍ പറഞ്ഞിട്ടില്ല. നിരോധിത സംഘടന ഇന്ത്യന്‍ നാഷണല്‍ ലീഗ്പ്രവര്‍ത്തകരാണ് ഇവരെന്ന് പോലീസ് പറയുണ്ട്.

നിലവിലെ അന്വേഷണം തൃത്പിതികരമാണെന്ന് കൊല്ലപ്പെട്ട വില്‍സണിന്‍റെ ഭാര്യ പ്രതികരിച്ചു. പ്രതികളുടെ കേരള ബന്ധം കേരളപോലീസ് അന്വേഷിക്കുകയാണ്. ഇവിടെ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് തെളിഞ്ഞാല്‍ കേരളത്തിലും കേസെടുക്കും. കുറ്റവാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്യും. തമിഴ്‌നാട് ഡി.ജി.പിയോട് സംസ്ഥാന പോലീസ് മേധാവി കേസിന്‍റെ വിവിരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.