LiveTV

Live

Kerala

മന്ത്രിയമ്മയെത്തി അശ്വിനെ കാണാന്‍..

ഒമ്പത് വയസുകാരന്‍ അശ്വിന് വേണ്ടി കൊല്ലം പടിഞ്ഞാറെ കല്ലട എല്‍പി സ്‌കൂളിലെ കുട്ടികളാണ് മന്ത്രിക്ക് കത്താണിത്

മന്ത്രിയമ്മയെത്തി അശ്വിനെ കാണാന്‍..

കൂട്ടുകാര്‍ ആരോഗ്യമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ചികിത്സാചെലവ് ഏറ്റെടുത്ത വിദ്യാര്‍ഥിയുടെ ചികിത്സ തുടങ്ങി. സെറിബ്രല്‍ പാഴ്സി രോഗബാധിതനായ കൊല്ലം സ്വദേശി അശ്വിന്‍ തിരുവനന്തപുരം എസ്.എ.ടിയിലാണ് കഴിയുന്നത്. ആരോഗ്യമന്ത്രിയും അശ്വിനെ കാണാനെത്തി.

ഒമ്പത് വയസുകാരന്‍ അശ്വിന് വേണ്ടി കൊല്ലം പടിഞ്ഞാറെ കല്ലട എല്‍.പി സ്‌കൂളിലെ കുട്ടികളാണ് മന്ത്രിക്ക് കത്തയച്ചത്. കത്ത് ലഭിച്ച ആരോഗ്യമന്ത്രി ഉടന്‍ ഇടപെട്ടു. വികെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു. എസ്.എ.ടിയില്‍ ചികിത്സയ്ക്കായെത്തിയ അശ്വിനെ കാണാനും കെ.കെ ശൈലജ എത്തി. അശ്വിനെ പോലുള്ള കുട്ടികള്‍ക്ക് പരമാവധി സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഇടപെടലില്‍ നന്ദി പറയുകയാണ് അശ്വിന്റെ കുടുംബം. മന്ത്രി ഇടപെടുമെന്ന പ്രതീക്ഷയിലാണ് കത്ത് അയച്ചതെന്ന് കൂട്ടുകാരും പറഞ്ഞു. ഒരു ടീച്ചര്‍ ആഴ്ചയില്‍ ഒരു ദിവസം വീട്ടിലെത്തിയാണ് അശ്വിനെ പഠിപ്പിക്കുന്നത്. മധു - സുനില ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അശ്വിന്‍.