LiveTV

Live

Kerala

മതബദ്ധമായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവരുടെ അജന്‍ഡകള്‍ മനസ്സിലാക്കാന്‍  എല്ലാവര്‍ക്കും കഴിയണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍  

ദീപിക പത്രത്തില്‍ പൗരത്വനിയമ ഭേദഗതിയും അപകടസൂചനകളും എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

മതബദ്ധമായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവരുടെ അജന്‍ഡകള്‍ മനസ്സിലാക്കാന്‍  എല്ലാവര്‍ക്കും കഴിയണമെന്ന്  ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍  

മതബദ്ധമായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവരുടെ അജന്‍ഡകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യത്തില്‍ നിന്നും മതാധിപത്യരാജ്യത്തിലേക്ക് പോകുന്നുവെന്നതിന്റെ സൂചനയായിട്ടാണ് പൗരത്വനിയമഭേദഗതി നിയമത്തെ ജനാധിപത്യ വിശ്വാസികള്‍ കാണുന്നതെന്നും അദ്ദേഹം പറയുന്നു. ദീപിക പത്രത്തില്‍ പൗരത്വനിയമ ഭേദഗതിയും അപകടസൂചനകളും എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

മതബദ്ധമായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവരുടെ അജന്‍ഡകള്‍ മനസ്സിലാക്കാന്‍  എല്ലാവര്‍ക്കും കഴിയണമെന്ന്  ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍  

ജനാധിപത്യത്തില്‍ പൗരന്മാര്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നവരാകണം, അത് കൊണ്ട് തന്നെ മതാധിപത്യത്തിലേക്ക് പോകുന്ന ഇന്ത്യന്‍ ഭരണ സംവിധാനത്തെ ജനാധിപത്യ വിശ്വാസികള്‍ ആശങ്കയോടെ കാണുന്നുവെന്നും കുളം വറ്റിക്കുന്നത് പാമ്പുകളെ നശിപ്പിക്കാനാണെന്നും തവളകളും മത്സ്യങ്ങളും ഭയപ്പെടേണ്ട എന്നും മറ്റും പ്രചരിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി പ്രതികരിക്കാന്‍ കഴിയണമെന്നും അദ്ദേഹം എഴുതുന്നു.

ഇതു കേവലം കുടിയേറ്റക്കാരായ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നമാകുന്ന നിയമഭേദഗതിയാണെന്നും ക്രൈസ്തവര്‍ ഭയപ്പെടേണ്ടെന്നും പ്രചാരണമുണ്ട്, മതന്യൂനപക്ഷങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്, മുസ്ലിം രാജ്യങ്ങളിലെ ഇതര മതസ്ഥരെ പീഡിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണവും ശക്തം. ഇവിടെ വര്‍ഗീയ വാദികള്‍ പ്രതിഷേധങ്ങള്‍ തന്നെ അടിച്ചമര്‍ത്താന്‍ ചതുരുപായങ്ങളും പ്രയോഗിക്കുന്നു. ഭീഷണിപ്പെടുത്തലും ശക്തമാണ്, ഏതു വിധേനയും ഈ ഭേദഗതി നടപ്പിലാക്കണമെന്നാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഭാവമെന്നാണ് പൊതുവായ ധാരണ

ഇതു കേവലം കുടിയേറ്റക്കാരായ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നമാകുന്ന നിയമഭേദഗതിയാണെന്നും ക്രൈസ്തവര്‍ ഭയപ്പെടേണ്ടെന്നും പ്രചാരണമുണ്ട്, മതന്യൂനപക്ഷങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളും സജീവമാണ്, മുസ്ലിം രാജ്യങ്ങളിലെ ഇതര മതസ്ഥരെ പീഡിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണവും ശക്തം. ഇവിടെ വര്‍ഗീയ വാദികള്‍ പ്രതിഷേധങ്ങള്‍ തന്നെ അടിച്ചമര്‍ത്താന്‍ ചതുരുപായങ്ങളും പ്രയോഗിക്കുന്നു. ഭീഷണിപ്പെടുത്തലും ശക്തമാണ്, ഏതു വിധേനയും ഈ ഭേദഗതി നടപ്പിലാക്കണമെന്നാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഭാവമെന്നാണ് പൊതുവായ ധാരണയെന്നും അദ്ദേഹം എഴുതുന്നു.

ഇന്ത്യ ജനാധിപത്യത്തില്‍ നിന്നും മതാധിപത്യത്തിലേക്ക് ചായുന്നത് കുറച്ചേറെ നാളുകളായി ജനാധിപത്യ വിശ്വാസികളെ ആകുലപ്പെടുത്തുന്നുണ്ട്, മുസ് ലിംകള്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന ആക്രോശങ്ങളും ക്രൈസ്തവര്‍ യൂറോപ്പിലേക്ക് പോകണമെന്ന നിര്‍ദ്ദേശവും ഏത് ഇറച്ചി കഴിക്കണം എന്ന ഭക്ഷണകാര്യത്തില്‍ പോലുള്ള ഇടപെടലുകളും മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെ- പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആക്രമിക്കുന്ന പ്രവണതകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നതും വസ്ത്രം നോക്കിയുള്ള വിവേചനവും പ്രചാരണവുമെല്ലാം ഈ മതാധിപത്യത്തിന്റെ സൂചനകളാണ്,

ഇന്ത്യയില്‍ ഓരോ 40 മണിക്കൂറിലും ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ അരങ്ങേറുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. കേന്ദ്രത്തില്‍ മതരാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ അധികാരത്തിലേറിയതിന് ശേഷം ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ 40ശതമാനം കണ്ട് വര്‍ധിച്ചുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നത്,

കുളം വറ്റിക്കുന്നത് പാമ്പുകളെ നശിപ്പിക്കാനാണെന്നും തവളകളും മത്സ്യങ്ങളും ഭയപ്പെടേണ്ട എന്നും മറ്റും പ്രചരിക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി പ്രതികരിക്കാന്‍ കഴിയണം

രാഷ്ട്രീയപാര്‍ട്ടി എന്നത് അവരുടെ ഏറ്റവും മൃദുവായ മുഖമാണ്, അതിന്റെ താഴെയുള്ള ആര്‍എസ്എസും ബജ്‌രംഗ്ദളും വിഎച്ച്പിയും ശ്രീരാമസേനയും ഗോസംരക്ഷണ സേനയും എല്ലാം ചേരുന്ന സംഘപരിവാര്‍ സൃഷ്ടിക്കുന്ന അജന്‍ഡകള്‍ക്കു വിരുദ്ധമായി പോകാന്‍ പാര്‍ട്ടിക്ക് കഴിയില്ല, അതുകൊണ്ടുതന്നെയാണ് 'ഓപ്പണ്‍ഡോര്‍' എന്ന സ്വതന്ത്ര സംഘടന ന്യൂനപക്ഷ വിഭാഗങ്ങളുടെ മേലുള്ള കൈയേറ്റം നടക്കുന്ന രാജ്യങ്ങളിലെ കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടും യെമനും ഇറാനും ശേഷം പതിനൊന്നാം സ്ഥാനം ഇന്ത്യക്ക് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം എഴുതുന്നു.