LiveTV

Live

Kerala

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഈ മാസം 30 ന് സെക്രട്ടറിയേറ്റ് മുന്നില്‍ പ്രതിഷേധിക്കും

കഴിഞ്ഞ നാലു മാസത്തിലധികമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും നേരത്തെ മുഖ്യമന്ത്രി നേരിട്ട് കൊടുത്ത ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും സമരസമിതി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഈ മാസം 30 ന് സെക്രട്ടറിയേറ്റ് മുന്നില്‍ പ്രതിഷേധിക്കും

വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഈ മാസം 30 ന് സെക്രട്ടറിയേറ്റ് മുന്നില്‍ പ്രതിഷേധിക്കും. കഴിഞ്ഞ നാലു മാസത്തിലധികമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും നേരത്തെ മുഖ്യമന്ത്രി നേരിട്ട് കൊടുത്ത ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും സമരസമിതി പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ അനിശ്ചിത കാലസമരം നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

എന്നാല്‍ അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്ന് പോലും പാലിക്കപ്പെട്ടിട്ടില്ലെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി പറയുന്നു. കൂടാതെ കഴിഞ്ഞ നാലു മാസത്തിലധികമായി പ്രതിമാസ പെന്‍ഷന്‍ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പെന്‍ഷന്‍ മുടങ്ങുന്നതിന് അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരുവിധ വിശദീകരണം ലഭിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന് മുന്നോടിയായി ഈ മാസം 19 ന് കാസര്‍കോട് സമരജ്വാല സംഘടിപ്പിക്കും. തുടര്‍ന്നാണ് 30 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുക. അനുകൂല നടപടിയില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ തീരുമാനം.