LiveTV

Live

Kerala

65 ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗില്‍ ഇളവ്

കേരളത്തില്‍ കുമ്പളം, പാലിയേക്കര പ്ലാസകളിലും ഇളവുണ്ട്.

65 ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗില്‍ ഇളവ്

65 ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗില്‍ ഇളവ് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. അനിയന്ത്രിതമായ തിരക്ക് പരിഗണിച്ചാണ് തീരുമാനം. കേരളത്തില്‍ കുമ്പളം, പാലിയേക്കര പ്ലാസകളിലും ഇളവുണ്ട്. 30 ദിവസത്തേക്കാണ് ഇളവ് ഏര്‍പ്പെടുത്തിയത്. പണം സ്വീകരിക്കുന്ന കൂടുതൽ ലൈനുകൾ താൽക്കാലികമായി കൊണ്ട് വരും.

രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഇന്ന് മുതലാണ് ഫാസ്ടാഗ് സംവിധാനം നടപ്പിലായിത്തുടങ്ങിയത്. രൂക്ഷമായ ഗതാഗതക്കുരുക്കാണ് ടോള്‍ പ്ലാസകളില്‍ അനുഭവപ്പെടുന്നത്. ഡ്രൈവര്‍മാരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മില്‍ പലയിടത്തും വാക്കേറ്റമുണ്ടായി.

ഫാസ്ടാഗ്, ലക്ഷ്യം എല്ലായിടത്തും നടപ്പാക്കുക, ഇനി ഇളവില്ലെന്ന് ദേശീയപാത അതോറിറ്റി 
Also Read

ഫാസ്ടാഗ്, ലക്ഷ്യം എല്ലായിടത്തും നടപ്പാക്കുക, ഇനി ഇളവില്ലെന്ന് ദേശീയപാത അതോറിറ്റി 

ഫാസ്ടാഗ് ഇല്ലാത്ത ലെയിനിൽ വാഹനങ്ങൾ ദീർഘനേരം ക്യൂവിൽ കിടന്നതോടെ കുമ്പളത്തെ നാല് ലെയിനുകളിൽ രണ്ടെണ്ണത്തിൽ ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടത്തിവിടാൻ അധികൃതർ നിർബന്ധിതരായി. അതിനിടെ ഫാസ് ടാഗ് ലെയിനിൽ തെറ്റായ ദിശയിലെത്തിയ സ്വകാര്യ ബസ് ടോൾ പ്ലാസയിലെ ബ്രേക്കർ ഇടിച്ചു തെറിപ്പിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബസ് ജീവനക്കാർക്കെതിരെ അധികൃതര്‍ നിയമ നടപടി സ്വീകരിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ 65 ഇടത്താണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചത്.