LiveTV

Live

Kerala

എകരൂലില്‍ ബി.ജെ.പിയുടെ സി.എ.എ അനുകൂല യോഗം: വ്യാപാരികള്‍ കൂട്ടത്തോടെ കടകളടച്ചു പോയി

ബി.ജെ.പി പൊതുയോഗം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്നേ തന്നെ വ്യാപാരികളില്‍ വലിയൊരു വിഭാഗം കടകളച്ചു സ്ഥലം വിടുകയായിരുന്നു

എകരൂലില്‍ ബി.ജെ.പിയുടെ സി.എ.എ അനുകൂല യോഗം: വ്യാപാരികള്‍ കൂട്ടത്തോടെ കടകളടച്ചു പോയി

കോഴിക്കോട് എകരൂലില്‍ ബി.ജെ.പിയുടെ സി.എ.എ അനുകൂല യോഗത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടകളടച്ചിട്ടു. ബി.ജെ.പി പൊതുയോഗം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്നേ തന്നെ വ്യാപാരികളില്‍ വലിയൊരു വിഭാഗം കടകളച്ചു സ്ഥലം വിടുകയായിരുന്നു.

പൌരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് എകരൂരിലെ എസ്റ്റേറ്റ് മുക്കില്‍ വൈകുന്നേരം അഞ്ച് മണിയ്ക്കായിരുന്നു ബിജെപി പൊതുയോഗം. എന്നാല്‍ മൂന്ന് മണിയോടെ തന്നെ വ്യാപാരികള്‍ കൂട്ടത്തോടെ കടകളടച്ചു. പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധമായി കൂടിയായാണ് തങ്ങള്‍ കടകളടച്ചതെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.

ഇന്നലെ കുറ്റ്യാടിയിലും നരിക്കുനിയിലും സമാനമായ രീതിയില്‍ വ്യാപാരികള്‍ ബിജെപിയുടെ വിശദീകരണം ബഹിഷ്കരിച്ചിരുന്നു.