LiveTV

Live

Kerala

മെക്കാവുവിൽ ഫ്‌ളാറ്റ്‌ ഉണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും: തുഷാര്‍ വെള്ളാപ്പള്ളി

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനാണ് സുഭാഷ് വാസുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

മെക്കാവുവിൽ ഫ്‌ളാറ്റ്‌ ഉണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും: തുഷാര്‍ വെള്ളാപ്പള്ളി

സുഭാഷ് വാസു ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനാണ് സുഭാഷ് വാസുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. തനിക്ക് മെക്കാവുവിൽ ഫ്‌ളാറ്റ്‌ ഉണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

കായംകുളം, കട്ടച്ചിറ എഞ്ചിനീയറിംഗ് കോളജില്‍ നിന്നും മൈക്രോ ഫിനാന്‍സില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് സുഭാഷ് വാസു അടിച്ചുമാറ്റിയതെന്നും തുഷാര്‍ ആരോപിച്ചു. ഈ കണക്ക് ചോദിച്ചതിനാണ് തങ്ങള്‍ക്കെതിരെ തിരിഞ്ഞത്. ബി.ഡി.ജെ.എസില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 20ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം നാളെ സുഭാഷ് ബാബു വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.