LiveTV

Live

Kerala

തൃശൂരില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി 4 മരണം

കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി 12 മണിയോടെയായിരുന്നു അപകടം

 തൃശൂരില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി 4 മരണം

തൃശൂര്‍ കൊറ്റനെല്ലൂരില്‍ കാല്‍നട യാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി. കൊറ്റനെല്ലൂര്‍ സ്വദേശികളും കാല്‍നടയാത്രക്കാരുമായ നാല് പേര്‍ മരിച്ചു. തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവം കഴിഞ്ഞ് മടങ്ങി വരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അച്ഛനും മക്കളുമാണ് മരിച്ചത്. സുബ്രന്‍( 54), മകള്‍ പ്രജിത (23), ബാബു (52) മകന്‍ വിപിന്‍ (29) എന്നിവരാണ് മരിച്ചത്. കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി 12 മണിയോടെയായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. തുമ്പൂര്‍ അയ്യപ്പന്‍കാവിലെ ഉത്സവം കണ്ടു മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ കാര്‍ നടന്നു പോകുകയായിരുന്ന നാല് പേരെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരെയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലയോടെ നാല് പേരും മരിച്ചു.

അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടി കൂടുകയായിരുന്നു. കാറിലുണ്ടായിരുന്ന വള്ളിവട്ടം പെങ്ങോട് സ്വദേശികളായ അഞ്ച് പേരെ ആളൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നുവെന്ന നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.