LiveTV

Live

Kerala

പ്രവർത്തനാനുമതി റദ്ദാക്കിയിയിട്ടും വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ ക്ലാസുകൾ തുടരുന്നു

ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി തരാൻ പ്രിൻസിപ്പലും തയ്യാറാകുന്നില്ല

പ്രവർത്തനാനുമതി റദ്ദാക്കിയിയിട്ടും വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ ക്ലാസുകൾ തുടരുന്നു

പ്രവർത്തനാനുമതി റദ്ദാക്കിയിയിട്ടും വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ ക്ലാസുകൾ തുടരുന്നു. ക്ലാസുകളെ സംബന്ധിച്ച് വ്യക്തമായ മറുപടി പ്രിൻസിപ്പൽ നൽകാത്തതിനെ തുടർന്ന് വിദ്യാര്‍ഥികള്‍ ഡി ജി പി ക്ക് പരാതി നൽകി.

അംഗീകാരം റദ്ദാക്കാനും വിദ്യാർഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റാനും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ട എസ്.ആർ മെഡിക്കൽ കോളജ് വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുന്നുവെന്നാണ് പരാതി. വിദ്യാർഥികൾ മാനേജ്മെൻറിനെ സമീപിച്ചപ്പോൾ ചെയർമാന്റെ സ്റ്റാഫ് കോളേജിൽ ക്ലാസ് നടക്കുന്നതായി സ്ഥിരീകരിച്ചു. എം.ബി.ബി.എസ് ക്ലാസുകൾ ജനുവരി ആറ് മുതൽ പുനഃരാരംഭിക്കുമെന്ന് വ്യക്തമാക്കിയുള്ള പ്രിൻസിപ്പലിന്‍റെ നോട്ടീസ് നേരത്തെ കോളജിൽ പതിച്ചതായി കണ്ടെത്തിയിരുന്നു.

ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി തരാൻ പ്രിൻസിപ്പലും തയ്യാറാകുന്നില്ല. പ്രവർത്തനാനുമതി റദ്ദാക്കിയിട്ടും കോളേജ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് നേരെ ആരോഗ്യ സർവകലാശാലയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും കണ്ണടക്കുകയാണെന്നാണ് വിദ്യാർഥികളുടെ പരാതി. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനും വിദ്യാർഥികൾ തീരുമാനിച്ചു.