LiveTV

Live

Kerala

ക്രൈം ഡാറ്റകള്‍ ഊരാളുങ്കലിന് കൈമാറുന്നത് സംബന്ധിച്ച ഉത്തരവ് ഡി.ജി.പി തിരുത്തി

ക്രൈം ഡാറ്റയും വ്യക്തി വിവരങ്ങളും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കൈമാറാനുള്ള സർക്കാർ തീരുമാനം ഹൈകോടതി സ്‌റ്റേ ചെയ്തിരുന്നു

ക്രൈം ഡാറ്റകള്‍ ഊരാളുങ്കലിന് കൈമാറുന്നത് സംബന്ധിച്ച ഉത്തരവ് ഡി.ജി.പി തിരുത്തി

പൊലീസിന്റെ കൈവശമുള്ള ക്രൈം ഡാറ്റകള്‍ ഊരാളുങ്കലിന് കൈമാറുന്നത് സംബന്ധിച്ച ഉത്തരവ് ഡി.ജി.പി തിരുത്തി. ക്രൈം ഡാറ്റയും വ്യക്തി വിവരങ്ങളും ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കൈമാറാനുള്ള സർക്കാർ തീരുമാനം ഹൈകോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ഉത്തരവ് തിരുത്തി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

ഊരാളുങ്കലിന് ഒരു വിവരവും കൈമാറുന്നില്ലെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. പാസ്പോർട്ട് പരിശോധനക്കായി പൊലീസ് തയാറാക്കിയ ബ്ലോക്ക് ചെയിൻ പദ്ധതിയുടെ പേരിൽ രഹസ്യ രേഖകളും നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നാരോപിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹൈകോടതിയെ സമീപിച്ചിരുന്നത്. ഹരജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.