LiveTV

Live

Kerala

റോഡരികിൽ നിർത്തിയിട്ട ചരക്ക് വാഹനത്തിന്റെ ടയറുകള്‍ മോഷണം പോകുന്നു; ദുരൂഹതയെന്ന് നാട്ടുകാര്‍

അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി എത്തുന്ന വലിയ ലോറികളിലാണ് മോഷണം നടക്കുന്നത്. കല്ലും, ജാക്കിയും വച്ച് വാഹനങ്ങൾ താങ്ങി നിർത്തിയ ശേഷമാണ് മോഷണം.

റോഡരികിൽ നിർത്തിയിട്ട ചരക്ക് വാഹനത്തിന്റെ ടയറുകള്‍ മോഷണം പോകുന്നു; ദുരൂഹതയെന്ന് നാട്ടുകാര്‍

കാസർകോട് നീലേശ്വരത്ത് റോഡരികിൽ നിർത്തിയിട്ട ചരക്ക് വാഹനത്തിന്റെ ടയറുകൾ മോഷണം പോയി. രാത്രി കാലങ്ങളിൽ ചരക്കു വാഹനങ്ങളിൽ മോഷണം നടക്കുന്നതും പതിവാകുന്നു. വാഹനത്തിന്റെ മുഴുവൻ ടയറുകളും മോഷണം പോയതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ.

അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി എത്തുന്ന വലിയ ലോറികളിലാണ് മോഷണം നടക്കുന്നത്. രാത്രിയിൽ റോഡരികിൽ പാർക്കു ചെയ്യുന്ന വാഹനങ്ങളുടെ ടയറുകൾ അഴിച്ചെടുക്കുയാണ് പതിവ്. കല്ലും, ജാക്കിയും വച്ച് വാഹനങ്ങൾ താങ്ങി നിർത്തിയ ശേഷമാണ് മോഷണം. കഴിഞ്ഞ ദിവസം നീലേശ്വരം മാർക്കറ്റിന് സമീപം നിർത്തിയിട്ട നാഗാലാന്റ് രജിസ്ട്രേഷൻ ലോറിയുടെ ആറു ടയറുകളാണ് ഇത്തരത്തിൽ മോഷണം പോയത്.

രാത്രികാലങ്ങളില്‍ ഇത്തരം സംഭവങ്ങൾ നടക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. കണ്ണൂർ ബക്കളത്തും അടുത്തിടെ സമാന രീതിയിൽ മോഷണം നടന്നിരുന്നു. 15,000 രൂപ ടയറിന് വില വരുന്നുണ്ട്, നിര്‍ത്തിയിടുന്ന ചരക്ക് ലോറികളിലെ ടയറുകള്‍ മോഷണം പോവുന്നത് ആവർത്തിക്കുമ്പോൾ തൊഴിലാളികളും ആശങ്കയിലാണ്‌..‌