LiveTV

Live

Kerala

പൌരത്വ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരുന്നതിനെ ചൊല്ലി പാലക്കാട് നഗരസഭ യോഗത്തില്‍ കയ്യാങ്കളി

പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് മൂന്നാം തവണയാണ് പ്രതിപക്ഷം ആവശ്യപെട്ടത്

പൌരത്വ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരുന്നതിനെ ചൊല്ലി പാലക്കാട് നഗരസഭ യോഗത്തില്‍ കയ്യാങ്കളി

പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം കൊണ്ടുവരുന്നതിനെ ചൊല്ലി പാലക്കാട് നഗരസഭ യോഗത്തില്‍ കയ്യാങ്കളി. വൈസ് ചെയര്‍മാനെ പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ തടഞ്ഞു. പ്രമേയം പാസാകുമെന്ന് ഉറപ്പുള്ളതിനാലാണ് ബിജെപി എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് മൂന്നാം തവണയാണ് പ്രതിപക്ഷം ആവശ്യപെട്ടത്. പ്രതിപക്ഷത്ത് കൂടുതല്‍ അംഗങ്ങള്‍ ഉള്ളതിനാല്‍ പ്രമേയം പാസാകുമെന്ന് ഉറപ്പാണ്. പ്രമേയം ചര്‍ച്ചക്ക് എടുക്കാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് മണികൂറോളം പ്രതിപക്ഷം പ്രതിഷേധിച്ചു. ഉച്ചക്ക് ഒരു മണിയോടെ നഗരസഭ യോഗം അവസാനിച്ചതായി ചെയറിലുണ്ടായിരുന്ന വൈസ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍‌ അറിയിച്ചു. വൈസ് ചെയമാനെ പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ തടഞ്ഞു. ഇതൊടെ വൈസ് ചെയര്‍മാന്‍ ഡയസില്‍നിന്നും ചാടി. ഇതെ സമയം ബി.ജെ.പി കൌണ്‍സിലര്‍മാര്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് എത്തി. ഇതൊടെ കൌണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

ഭരണപക്ഷത്തുള്ള ബി.ജെ.പിക്ക് 24 കൌണ്‍സിലര്‍മാരും, പ്രതിപക്ഷത്തുള്ള സി.പി.എം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവര്‍ ചേര്‍ന്ന് 28 കൌണ്‍സിലര്‍മാരുമാണ് ഉള്ളത്. പ്രമേയം പാസാകുമെന്ന് ഉറപ്പുള്ളതിനാലാണ് പ്രമേയ അവതരണത്തെ ബി.ജെപി എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. നഗരസഭയുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ബി.ജെപി നിലപാട്.