LiveTV

Live

Kerala

കുറ്റ്യാടിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ബി.ജെ.പി റാലി

ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും പ്രകടനക്കാരുടെ മുദ്രാവാക്യത്തിലുണ്ടായിരുന്നു

 കുറ്റ്യാടിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ബി.ജെ.പി റാലി

കോഴിക്കോട് കുറ്റ്യാടിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ബി.ജെ.പി റാലി. പൌരത്വ നിയമഭേദഗതിക്ക് അനുകൂലമായി നടത്തിയ റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യമുണ്ടായത്.ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും പ്രകടനക്കാരുടെ മുദ്രാവാക്യത്തിലുണ്ടായിരുന്നു.

പൌരത്വ നിയമഭേദഗതിക്ക് അനുകൂലമായാണ് ബി.ജെ.പി കുറ്റ്യാടിയില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചത്. എന്നാല്‍ റാലി ആരംഭിക്കും മുമ്പേ ടൌണിലെ ഭൂരിഭാഗം കടകളും അടച്ചു. ഇതിനു പിന്നാലെയാണ് റാലി നടന്നത്. പ്രകോപന പരമായ മുദ്രാവാക്യങ്ങളായിരുന്നു റാലിയില്‍ ഉടനീളം. എന്നാല്‍ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നോയെന്ന കാര്യം അറിയില്ലെന്ന് പൊലീസ് അറിയിച്ചു.