LiveTV

Live

Kerala

തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം

സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ മീഡിയവണിന്

തൊടുപുഴയില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം

മുത്തൂറ്റ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള അനുരഞ്ജന ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കാനിരിക്കെ തൊടുപുഴയില്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. മര്‍ദ്ദനത്തില്‍ പരുക്കേറ്റ രണ്ട് ജീവനക്കാരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ജീവനക്കാരെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൽ ജീവനക്കാരുടെ ഒത്തുതീർപ്പ് ചര്‍ച്ചയ്ക്കുള്ള നടപടികള്‍ പുരോഗമിക്കവേയാണ് തൊടുപുഴയിൽ മുത്തൂറ്റ് ബ്രാഞ്ച് തുറക്കാനെത്തിയ ജീവനക്കാരെ സി.ഐ.ടി.യു സംഘം മര്‍ദിച്ചതായി പരാതിയുയരുന്നത്. മര്‍ദ്ദനത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിലെ ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയത്തിൽ നടക്കുന്ന സമരം ഒത്തുതീർപ്പാക്കാൻ ലേബർ കമീഷണറുടെയും കോടതി നിയോഗിച്ച നിരീക്ഷകന്റെയും സാന്നിധ്യത്തിൽ ചര്‍ച്ച നടത്താന്‍ ഹൈക്കോടതിയാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് മൂന്നിന് എറണാകുളം ഗസ്റ്റ് ഹൌസിലാണ് ചര്‍ച്ച. തൊഴിലാളി സമരത്തിന്റെ പേരിൽ ജോലി ചെയ്യാൻ അനുവദിക്കാതെ മാനേജിംഗ് ഡയറക്ടറടക്കം തടയുകയും അക്രമിക്കുകയും ചെയ്യുന്നുവെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മുത്തൂറ്റ് എം. ഡി ജോർജ് അലക്സാണ്ടർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ചർച്ചയുടെ റിപ്പോർട്ട് അടുത്ത ദിവസം തന്നെ കോടതിക്ക് സമർപ്പിക്കും.