LiveTV

Live

Kerala

ശംഖുമുഖം ബീച്ചിലെ സദാചാര ഗുണ്ടായിസം: അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം കാണിച്ച അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍.

ശംഖുമുഖം ബീച്ചിലെ സദാചാര ഗുണ്ടായിസം: അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം കാണിച്ച അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍. സാമൂഹ്യനീതി വകുപ്പിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസുകാരില്‍ നിന്നും മോശം അനുഭവമുണ്ടായതായി പരാതിക്കാരിയായ ശ്രീലക്ഷ്മി അറയ്ക്കല്‍ പറഞ്ഞു.

പൊതുഇടം എന്റേതും എന്ന ബോധവത്കരണവുമായി സര്‍ക്കാര്‍ നൈറ്റ് വാക്ക് സംഘടിപ്പിച്ചതിന്റെ പതിനൊന്നാം ദിവസമാണ് ശ്രീലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും സദാചാര ഗുണ്ടായിസത്തിന് ഇരയാകേണ്ടി വന്നത്. ശംഖുമുഖം ബീച്ചില്‍ രാത്രി പതിനൊന്നരക്ക് ഇരുന്നതാണ് പ്രകോപനം. പരാതി നല്‍കാന്‍ വലിയതുറ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവിടെയും വാദി പ്രതിയാകുന്ന അവസ്ഥയായിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ ശ്രീലക്ഷ്മി ഇക്കാര്യം പുറത്തുവിട്ടതോടെ ഭരണകൂടം ഉഷാറായി. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന്റെ ഇടപെടലിനെത്തുടര്‍ന്ന് പൊലീസ് വള്ളക്കടവ് സ്വദേശികളായ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. സദാചാര ഗുണ്ടായിസം കാണിക്കുന്നവര്‍ക്ക് പെണ്‍മക്കളെ കല്യാണം കഴിച്ചു കൊടുക്കരുതെന്ന് അദ്ദേഹം ഫേസ്‍ബുക്കില്‍ കുറിച്ചു. കണ്ണൂര്‍ സ്വദേശിനിയായ ശ്രീലക്ഷ്മി ബി.എഡ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

ആദ്യമായി ശ്രീലക്ഷ്മിയെ അഭിനന്ദിക്കട്ടെ. ശംഖുമുഖം ബീച്ചിൽ രാത്രിയിൽ പോയപ്പോൾ ഉണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കാനും ആ...

Posted by Biju Prabhakar IAS on Sunday, January 12, 2020