LiveTV

Live

Kerala

വോട്ടര്‍ പട്ടിക പുതുക്കുമെങ്കിലും  തദ്ദേശ തെരെഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍

2019ലെ വോട്ടര്‍പട്ടിക വാര്‍ഡ് അടിസ്ഥാനമാക്കി ഉള്ളതല്ല

വോട്ടര്‍ പട്ടിക പുതുക്കുമെങ്കിലും  തദ്ദേശ തെരെഞ്ഞെടുപ്പിന് ഉപയോഗിക്കില്ലെന്ന് തെരെഞ്ഞെടുപ്പ്  കമ്മീഷന്‍

2015ലെ വോട്ടർ പട്ടിക പുതുക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പുതുക്കൽ പ്രക്രിയ പൂർത്തീകരിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്ക്കരന്‍ പറഞ്ഞു.

2015ലെ വോട്ടർ പട്ടിക പുതുക്കും. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പുതുക്കൽ പ്രക്രിയ പൂർത്തീകരിക്കും. 2019ലെ വോട്ടര്‍പട്ടിക വാര്‍ഡ് അടിസ്ഥാനമാക്കി ഉള്ളതല്ല. അതുകൊണ്ട് തന്നെ ഈ പട്ടിക പുതുക്കല്‍ ചെലവേറിയതായിരിക്കുമെന്നും വി ഭാസ്ക്കരന്‍ മീഡിയവണിനോട് പറഞ്ഞു.

2020 ജനുവരിയിൽ പുതുക്കൽ തുടങ്ങി ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക പരിഹരിക്കുമെന്നും ജില്ലാതലത്തിൽ പാർട്ടികളുടെ യോഗം വിളിക്കുമെന്നും വി ഭാസ്ക്കരന്‍ കൂട്ടിചേര്‍ത്തു. ഒക്ടോബർ മാസത്തിലാണ് തെരഞ്ഞെടുപ്പിന് സാധ്യത.