LiveTV

Live

Kerala

അയല്‍വാസി പീഡിപ്പിച്ചു; മകള്‍ ഗര്‍ഭിണിയെന്നറിഞ്ഞ് അച്ഛനുമമ്മയും ആത്മഹത്യ ചെയ്തു, വിവരമറിഞ്ഞ് മകളും

വൈക്കത്ത് പ്ലസ്‍ടു വിദ്യാര്‍ത്ഥിനിയായ മകള്‍ ഗര്‍ഭിണിയായതറിഞ്ഞ് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

അയല്‍വാസി പീഡിപ്പിച്ചു; മകള്‍ ഗര്‍ഭിണിയെന്നറിഞ്ഞ് അച്ഛനുമമ്മയും ആത്മഹത്യ ചെയ്തു, വിവരമറിഞ്ഞ് മകളും

വൈക്കത്ത് പ്ലസ്‍ടു വിദ്യാര്‍ത്ഥിനിയായ മകള്‍ ഗര്‍ഭിണിയായതറിഞ്ഞ് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. മകളെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കി വീട്ടിലെത്തിയ ശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത വിവരം രാവിലെ മനസ്സിലാക്കിയ പെണ്‍കുട്ടി, വിവരം സഹോദരിയെ വിളിച്ചറിയിച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവ് ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പതിനേഴുകാരിയായ പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്. നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് യുവാവ് പൊലീസിനോട് സമ്മതിച്ചു. ഗര്‍ഭിണിയായതറിഞ്ഞ്, ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നും നല്‍കി.