LiveTV

Live

Kerala

കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രി ടി.കെ. ഹംസയെ തെരഞ്ഞെടുത്തു

കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രി ടി.കെ. ഹംസയെ തെരഞ്ഞെടുത്തു

കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രി അഡ്വ. ടി.കെ. ഹംസയെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ടി.കെ. ഹംസയുടെ പേര് പി.ടി.എ റഹീം എം.എൽ.എയാണ് നിർദേശിച്ചത്. കെ.എം.എ. റഹീം പിന്താങ്ങുകയും ചെയ്തു.
വഖഫ് ബോർഡ് അംഗങ്ങളായ പി. ഉബൈദുല്ല എം.എൽ.എ, എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. എം ഷറഫുദ്ദീൻ, റസിയ ഇബ്രാഹീം, വി.എം. രഹ്ന എന്നിവർ പങ്കെടുത്തു. യു.ഡി.എഫ് അംഗം പി.വി അബ്ദുൽ വഹാബ് എം.പി തെരഞ്ഞെടുപ്പിന്റെ ഭാഗമായില്ല. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഞ്ചുവര്‍ഷമാണ് വഖഫ് ബോര്‍ഡിന്റെ കാലാവധി.