LiveTV

Live

Kerala

എച്ച് വണ്‍ എന്‍ വണ്‍; അവധിയിലായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി

ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെയും അധ്യാപകരുടെയും യോഗത്തിന് ശേഷമായിരുന്നു സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്

എച്ച് വണ്‍ എന്‍ വണ്‍; അവധിയിലായിരുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി

എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവധിയിലായിരുന്ന കാരശ്ശേരി പഞ്ചായത്തിലെയും മുക്കം നഗരസഭയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെയും അധ്യാപകരുടെയും യോഗത്തിന് ശേഷമായിരുന്നു സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

പനി പടര്‍ന്ന് പിടിച്ച ആനയാംകുന്ന് ഹയര്‍സെക്കണ്ടറി സ്കൂളില്‍ 30 ശതമാനം കുറവാണ് ഹാജര്‍ നില. സ്കൂളിലെത്തിയ 30ലധികം കുട്ടികള്‍ക്ക് പനി ലക്ഷണം കണ്ടതിനാല്‍ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് തരിച്ചയച്ചു. 110 പേര്‍ക്കാണ് സ്കൂളില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ആശങ്കാജനകമായ സാഹചര്യമില്ല.

കാരശ്ശേരി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ഡി.എം.ഓയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെ പ്രത്യേക യോഗം ചേർന്നതിന് ശേഷമാണ് ക്ലാസുകള്‍ തുടങ്ങിയത്. സ്കൂളുകളിൽ എത്തിയ കുട്ടികൾക്ക് ബോധവൽക്കരണവും നൽകി. മുക്കം സി.എച്ച്.സിയിൽ ആരംഭിച്ച കോൾ സെൻറർ പതിനാറാം തീയതി വരെ തുടരും. കാരശ്ശേരി പഞ്ചായത്തിലെ വാർഡ് മെമ്പർ മാരുടെയും ആശാവർക്കർ മാരുടെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകൾ കയറിയുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.