LiveTV

Live

Kerala

മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന നടപടി അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും

ഫ്ലാറ്റുകള്‍ പൊളിച്ചതിലൂടെ അന്തരീക്ഷ മലിനീകരണം ഉണ്ടായിട്ടില്ലെന്ന്

മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന നടപടി അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും

മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന നടപടി അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. എഴുപത് ദിവസത്തിനകം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്നാണ് നിര്‍ദേശം. ഫ്ലാറ്റുകള്‍ പൊളിച്ചതിലൂടെ അന്തരീക്ഷ മലിനീകരണം ഉണ്ടായിട്ടില്ലെന്ന് എം.ജി സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി.

പെരുമ്പാവൂര്‍ ആസ്ഥാനമായ കമ്പനിക്കാണ് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള കരാര്‍. 35.16 ലക്ഷത്തിനാണ് കരാര്‍ എടുത്തിരിക്കുന്നത്. എഴുപത് ദിവസത്തിനുള്ളില്‍ എഴുപതിനായിരം ടണ്‍ മാലിന്യം നീക്കം ചെയ്യണം. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത റബിള്‍ മാസ്റ്റര്‍ മൊബൈല്‍ ക്രഷര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് മാലിന്യം എം സാന്‍ഡ് ആക്കി മാറ്റാന്‍ ആലോചിക്കുന്നുണ്ട്. കോണ്‍ക്രീറ്റിലെ ഇരുമ്പ് കമ്പികള്‍ യന്ത്രം തന്നെ നീക്കം ചെയ്യും. ഫ്ലാറ്റ് പൊളിച്ചതിലൂടെ അന്തരീക്ഷ മലിനീകരണം ഉണ്ടായിട്ടില്ലെന്ന് എം.ജി സര്‍വകലാശാലയുടെ എൻവയോൺമെന്റൽ സയൻസ് വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തി.

സ്ഫോടന സമയത്തെ പ്രകമ്പനത്തിന്റെ അളവ് 25 മില്ലി മീറ്റര്‍ ആണെന്നും ഇത് കെട്ടിടങ്ങൾക്ക് കേടുപാട് ഉണ്ടാക്കില്ലെന്നും ഐ.ഐ.ടി നടത്തിയ പഠനത്തില്‍ കണ്ടെത്തി. സ്ഫോടനത്തിന്റെ പ്രകമ്പനം എട്ടു മുതൽ പന്ത്രണ്ട് സെക്കന്റ്‌ വരെ നീണ്ടു നിന്നു.