നഗരസഭ വെള്ളം തളിച്ച് മരടിലെ പൊടിശല്യം താല്‍ക്കാലികമായി ശമിപ്പിക്കുന്നു
ഇതിനായി ടാങ്കറുകളില്‍ മരടിലേക്ക് വെള്ളമെത്തിച്ച് തളച്ചുകൊണ്ടിരിക്കുകയാണ്
മരടിലെ പൊടിശല്യത്തിനെതിരെ വെള്ളം തളിച്ച് പൊടിശല്യം താല്‍ക്കാലികമായി ശമിപ്പിക്കുകയാണ് നഗരസഭ. ഫ്ലാറ്റുകള്‍ പൊളിച്ചതിന് പിന്നാലെ മരടില്‍ പൊടിശല്യം രൂക്ഷമായിരിക്കുന്നു. നഗരസഭ ഇടപെടുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് വെള്ളം തളിച്ച് പൊടിശല്യം ശമിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം. ഇതിനായി ടാങ്കറുകളില്‍ മരടിലേക്ക് വെള്ളമെത്തിച്ച് തളച്ചുകൊണ്ടിരിക്കുകയാണ്.
മരടില്‍ ഫ്ലാറ്റുകള്‍ പൊളിച്ച ശേഷമുള്ള പൊടി ശല്യം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍പേഴ്സണെ പരിസരവാസികള്‍ ഉപരോധിച്ചിരുന്നു. പൊടിശല്യം പരിഹരിക്കാനുള്ള ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നാണ് നഗരസഭയുടെ നിലപാട്. എന്നാല്‍ നിലവില്‍ ടാങ്കറില്‍ വെള്ളമെത്തിച്ച് പൊടിശല്യം ശമിപ്പിക്കാമെന്ന് നഗരസഭ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു