LiveTV

Live

Kerala

ഫ്ലാറ്റ് പൊളിച്ചു; പൊടി ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മരട് നിവാസികളുടെ ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിച്ചു

പൊടിശല്യം പരിഹരിക്കാനുള്ള ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നാണ് നഗരസഭയുടെ നിലപാട്.

ഫ്ലാറ്റ് പൊളിച്ചു; പൊടി ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മരട് നിവാസികളുടെ ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിച്ചു

പൊടി ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള മരട് നിവാസികളുടെ ഉപരോധം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഇന്ന് ടാങ്കറില്‍ വെള്ളമെത്തിച്ച് പൊടി ശമിപ്പിക്കാമെന്ന് നഗരസഭ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി ഉപരോധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

മരടില്‍ ഫ്ലാറ്റുകള്‍ പൊളിച്ച ശേഷമുള്ള പൊടി ശല്യം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് പരിസരവാസികള്‍ പ്രതിഷേധിക്കുകയായിരുന്നു. നഗരസഭാ ചെയര്‍പേഴ്സണെ പരിസരവാസികള്‍ ഉപരോധിച്ചു. പൊടിശല്യം പരിഹരിക്കാനുള്ള ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നാണ് നഗരസഭയുടെ നിലപാട്. എന്നാല്‍ നിലവില്‍ ടാങ്കറില്‍ വെള്ളമെത്തിച്ച് പൊടി ശമിപ്പിക്കാമെന്ന് നഗരസഭ ഉറപ്പ് നല്‍കിയിരിക്കുകയാണ്.

ആദ്യം നിലം പതിച്ച ഹോളി ഫെയ്ത്ത് H2O ഫ്ലാറ്റിന് സമീപത്ത് താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഫോടനം കഴിഞ്ഞ് 48 മണിക്കൂർ കഴിഞ്ഞിട്ടും അസഹനീയമായ പൊടി കാരണം വീടുകളിൽ കഴിയാൻ സാധിക്കുന്നില്ലെന്നാണ് പരാതി. നഗരസഭ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കാത്തതു കൊണ്ടാണ് പ്രതിഷേധത്തിന് നിർബന്ധിതരായതെന്ന് സമീപവാസികൾ പറഞ്ഞിരുന്നു.