LiveTV

Live

Kerala

ഫ്ലാറ്റ് പൊളിച്ചു; ഇപ്പോള്‍ പൊടിയാണ് പ്രശ്നം 

നഗരസഭാ ചെയര്‍പേഴ്സണെ പരിസരവാസികള്‍ ഉപരോധിക്കുകയാണ്

 ഫ്ലാറ്റ് പൊളിച്ചു; ഇപ്പോള്‍ പൊടിയാണ് പ്രശ്നം 

മരടില്‍ ഫ്ലാറ്റുകള്‍ പൊളിച്ച ശേഷമുള്ള പൊടി ശല്യം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് പരിസരവാസികളുടെ പ്രതിഷേധം.നഗരസഭാ ചെയര്‍പേഴ്സണെ പരിസരവാസികള്‍ ഉപരോധിച്ചു. പൊടിശല്യം പരിഹരിക്കാനുള്ള ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നാണ് നഗരസഭയുടെ നിലപാട്.

ആദ്യം നിലം പതിച്ച ഹോളി ഫെയ്ത്ത് H2O ഫ്ലാറ്റിന് സമീപത്ത് താമസിക്കുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഫോടനം കഴിഞ്ഞ് 48 മണിക്കൂർ കഴിഞ്ഞിട്ടും അസഹനീയമായ പൊടി കാരണം വീടുകളിൽ കഴിയാൻ സാധിക്കുന്നില്ലെന്നാണ് പരാതി. നഗരസഭ ഒരു വിധത്തിലുള്ള നടപടികളും സ്വീകരിക്കാത്തതു കൊണ്ടാണ് പ്രതിഷേധത്തിന് നിർബന്ധിതരായതെന്ന് സമീപവാസികൾ പറഞ്ഞു.

അതേസമയം ജില്ലാ ഭരണകൂടത്തിന് മേൽ പഴി ചാരുകയാണ് മരട് നഗരസഭ അധ്യക്ഷ. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മരട് നഗരസഭ അധ്യക്ഷയെ ഉപരോധിക്കുകയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

മരട് ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് സുപ്രീം കോടതി  
Also Read

മരട് ഫ്ലാറ്റുകൾ പൊളിക്കേണ്ടി വന്നതില്‍ സങ്കടമുണ്ടെന്ന് സുപ്രീം കോടതി  

മരടിലെ പൊളിക്കല്‍ രംഗങ്ങള്‍ ചിത്രീകരിച്ച് സിനിമാക്കാരും; പുറത്തുവരുന്നത്  ഡോക്യുമെന്ററിയും രണ്ട് സിനിമകളും
Also Read

മരടിലെ പൊളിക്കല്‍ രംഗങ്ങള്‍ ചിത്രീകരിച്ച് സിനിമാക്കാരും; പുറത്തുവരുന്നത് ഡോക്യുമെന്ററിയും രണ്ട് സിനിമകളും