LiveTV

Live

Kerala

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമിതിയുടെ അനൗൺസ്‌മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി സി.പി.എം

എലത്തൂർ പൊലീസ് ഓഫീസറും പൊലീസുകാരനും മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്നും, സർക്കാറിന്റെ നയങ്ങൾക്കും സർവീസ് ചട്ടങ്ങൾക്കുമെതിരെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ജില്ലാ കമ്മിറ്റി

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമിതിയുടെ അനൗൺസ്‌മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി സി.പി.എം

സി.പി.എം നേതൃത്വത്തില്‍ ഞായറാഴ്ച കോഴിക്കോട് നടന്ന ഭരണഘടനാ സംരക്ഷണ സംഗമത്തിന്റെ അനൗൺസ്‌മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംഗമത്തിനു വേണ്ടി അനൗൺസ്‌മെന്റ് നിർവഹിച്ച വാഹനം, അനുമതിയെടുത്തില്ലെന്ന പേരില്‍ എലത്തൂർ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, മുൻകൂർ അനുമതിയെടുത്താണ് അനൗൺസ്‌മെന്റ് നടത്തിയതെന്ന് സംഘാടകർ അറിയിച്ചു.

പൊലീസ് നടപടിക്കെതിരെ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. വാഹനം കസ്റ്റഡിയിലെടുത്ത എലത്തൂർ പൊലീസ് ഓഫീസറും പൊലീസുകാരനും മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്നും, സർക്കാറിന്റെ നയങ്ങൾക്കും സർവീസ് ചട്ടങ്ങൾക്കുമെതിരെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. എലത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും പൊലീസുകാരനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജില്ലാകമ്മിറ്റി കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ പൂർണരൂപം:

ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാസംരക്ഷ സമിതിയുടെ നിമയപരമായ അനുമതിയോടെ നടത്തുന്ന അനൗൺസ്‌മെന്റ് വാഹനം കസ്റ്റഡിയിലെടുക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ പോലീസ് ഓഫീസർക്കെതിരെയും, പോലീസുകാരനെതിരെയും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം.) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പൗരത്വനിയമഭേഗതഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേത്വത്വത്തിൽ നടത്തുന്ന ഭരണഘടനാ സംരക്ഷണ പ്രവർത്തനങ്ങളെ അപഹസിക്കുകയും പരസ്യമായി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറും മറ്റൊരു പോലീസുകാരനും കടുത്തനിയമലംഘനമാണ് നടത്തിയിരിക്കുന്നത് എന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സർക്കാറിന്റെ നയങ്ങൾക്കും സർവീസ് ചട്ടങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന എലത്തൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും, പോലീസുകാരനെതിരെയും നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമിതിയുടെ അനൗൺസ്‌മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി സി.പി.എം
Mohamed Shafi
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയാൽ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചതായി വാര്‍ത്ത; നിഷേധിച്ച് പൊലീസ്
Also Read

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങിയാൽ കേസെടുക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചതായി വാര്‍ത്ത; നിഷേധിച്ച് പൊലീസ്

ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഭരണഘടനാ സംരക്ഷണ മഹാറാലി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ജനസംഖ്യ രജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് ദേശീയ പൗരത്വ രജിസ്റ്ററ്റുണ്ടാക്കുകയെന്നും ഇതിലൂടെ മതത്തിന്റെ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിന്റെ പൗരത്വം ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കേരളത്തിൽ എൻ.പി. ആർ നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ ആലിക്കുട്ടി മുസല്യാർ അധ്യക്ഷത വഹിച്ചു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഭരണഘടന സംരക്ഷണ സമിതിയുടെ നേത്യത്വത്തിലായിരുന്നു മഹാറാലി കോഴിക്കോട് കടപ്പുറത്ത് നടന്ന ഭരണഘടന സംരക്ഷണ മഹാറാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല, ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോകണ്ടെന്നും മുഖ്യമന്ത്രി
Also Read

ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല, ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോകണ്ടെന്നും മുഖ്യമന്ത്രി