LiveTV

Live

Kerala

ആരെയും ദ്രോഹിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല; മരടിലെ അനധികൃത ഫ്ലാറ്റുകൾക്കെതിരെ നിയമ പോരാട്ടം നടത്തിയ എ.വി ആന്റണി

നിയമവിരുദ്ധ നിർമാണങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനമെന്ന് ആന്റണി മീഡിയവണിനോട് പറഞ്ഞു

ആരെയും ദ്രോഹിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല; മരടിലെ അനധികൃത ഫ്ലാറ്റുകൾക്കെതിരെ നിയമ പോരാട്ടം നടത്തിയ എ.വി ആന്റണി

മരടിൽ സുപ്രീം കോടതി വിധി നടപ്പിലായപ്പോൾ ഒറ്റയാൾ പോരാട്ടം വിജയിച്ച സന്തോഷത്തിലാണ് എറണാകുളം ചെലവന്നൂർ സ്വദേശി എ.വി ആന്റണി. പന്ത്രണ്ട് വർഷം വിവിധ കോടതികളിൽ ആന്റണി കയറി ഇറങ്ങി. നിയമവിരുദ്ധ നിർമാണങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനമെന്ന് ആന്റണി മീഡിയവണിനോട് പറഞ്ഞു.

ആരെയും ദ്രോഹിക്കണമെന്ന ഉദ്ദേശത്തോടെയല്ല ആന്റണി മരടിലെ അനധികൃത ഫ്ലാറ്റ് സമുച്ചയങ്ങൾക്കെതിരെ നിയമ പോരാട്ടം ആരംഭിച്ചത്. പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണം. ഇത് മാത്രമായിരുന്നു ലക്ഷ്യം. നീണ്ട പന്ത്രണ്ട് വർഷം വിവിധ ഓഫീസുകളും കോടതികളും കയറി ഇറങ്ങി. ഇതിനിടയിൽ നിരവധി പ്രലോഭനങ്ങളും . എന്നാൽ വീട്ടുവീഴ്ചക്ക് തയ്യാറായില്ല. ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന ഉത്തരവ് വരുന്നത് വരെ നിയമപോരാട്ടം തുടർന്നു.

പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ സ്വന്തം നിലക്കാണ് ആന്റണി പഠിച്ചെടുത്തത്. ചില അഭിഭാഷകരുടെ സഹായവും ലഭിച്ചു. അനധികൃത നിർമാണങ്ങൾക്കെതിരെയുള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്നും ആന്റണി പറഞ്ഞു.