LiveTV

Live

Kerala

കളിയിക്കാവിളയിൽ എസ്.ഐയെ വെടിവെച്ച് കൊന്ന കേസിൽ ആറു പേര്‍ കൂടി കസ്റ്റഡിയില്‍

തോടെ സംഭവത്തിൽ കസ്റ്റഡിയിലായവരുടെ എണ്ണം 20 ആയി

കളിയിക്കാവിളയിൽ എസ്.ഐയെ വെടിവെച്ച് കൊന്ന കേസിൽ ആറു പേര്‍ കൂടി കസ്റ്റഡിയില്‍

കളിയിക്കാവിളയിൽ എസ്.ഐയെ വെടിവെച്ച് കൊന്ന കേസിൽ ആറു പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട്,കേരള പൊലീസ് സംയുക്തമായാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കേസിലെ മുഖ്യ പ്രതികളായ ഷമീം, തൗഫീക്ക് എന്നിവരുമായി പിടിയിലായവര്‍ക്ക് നേരിട്ട് ബന്ധധമുണ്ടെന്നാണ് പൊലീസ് പറയുന്നത് . പിടികൂടിയവരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് ചോദ്യം ചെയ്ത് വരുകയാണ്. ഇതോടെ സംഭവത്തിൽ കസ്റ്റഡിയിലായവരുടെ എണ്ണം 20 ആയി.