LiveTV

Live

Kerala

ശബരിമല യുവതി പ്രവേശം; ‘സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല’ തോമസ് ഐസക്ക്

വി.എസ് സര്‍ക്കാറിന്‍റെ കാലത്തും ഈ സര്‍ക്കാറിന്‍റെ കാലത്തും നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കും, സി.പി എമ്മിന്‍റെ നിലപാടിലും മാറ്റമില്ല

ശബരിമല യുവതി പ്രവേശം; ‘സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല’ തോമസ് ഐസക്ക്

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. വി.എസ് സര്‍ക്കാറിന്‍റെ കാലത്തും ഈ സര്‍ക്കാറിന്‍റെ കാലത്തും നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കും. സി.പി എമ്മിന്‍റെ നിലപാടിലും മാറ്റമില്ല.

സര്‍ക്കാര്‍ നിലപാടില്‍ നിന്ന് ഭിന്നമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിലപാടെടുക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി മീഡിയ വണ്‍ വ്യൂ പോയന്‍റില്‍ പറഞ്ഞു. യുവതി പ്രവേശത്തില്‍ മതപണ്ഡിതരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് സുപ്രീം കോടതി തീരുമാനമെടുക്കണമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.