LiveTV

Live

Kerala

മകരവിളക്കിന് പർണ്ണശാലകൾ കെട്ടി അയ്യപ്പൻമാരുടെ കാത്തിരിപ്പ്

നൂറു കണക്കിന് അയ്യപ്പ ഭക്തരാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് പർണ്ണശാല ഒരുക്കിയിരിക്കുന്നത്

മകരവിളക്കിന് പർണ്ണശാലകൾ കെട്ടി അയ്യപ്പൻമാരുടെ കാത്തിരിപ്പ്

മകരവിളക്കിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ശബരിമല സന്നിധാനത്ത് പർണ്ണശാലകൾ കെട്ടി അയ്യപ്പൻമാരുടെ കാത്തിരിപ്പ്. നൂറു കണക്കിന് അയ്യപ്പ ഭക്തരാണ് മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് പർണ്ണശാല ഒരുക്കിയിരിക്കുന്നത്.

മകരവിളക്ക് അടുത്തതോടെ ശരണം വിളികളും അയ്യപ്പ സ്തുതികളുമായി മുകരിതമാണ് സന്നിധാനം. മകരവിളക്ക് നേരിട്ട് കാണാൻ കഴിയുന്ന ഇടങ്ങളിലെല്ലാം തീർത്ഥാടകരുടെ പർണ്ണ ശാലകൾ ഒരുങ്ങി തുടങ്ങി. വനത്തിലെ മരങ്ങളിൽ നിന്ന് ചെറു ശിഖരങ്ങൾ ശേഖരിച്ചാണ് പർണ്ണ ശാലകൾ നിർമ്മിച്ചിരിക്കുന്നത്.

കന്നി അയ്യപ്പൻമാർ മുതൽ ഗുരുസ്വാമിമാർ വരെ ഒരോ സംഘത്തിലുമുണ്ട്. ഭക്ഷണം തയ്യാറാക്കലും താമസവുമെല്ലാം പർണ്ണശാലയിൽ തന്നെ വടക്കൻ ജില്ലകളിൽ നിന്നുള്ളവരും ഇതരസംസ്ഥാനക്കാരുമായ തീർത്ഥാടകരാണ് മകരവിളക്കിനായി ഇപ്പോൾ സന്നിധാനത്ത് എത്തിയിട്ടുള്ളത്. ജനുവരി 15 നാണ് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദർശനം.