LiveTV

Live

Kerala

മതസൗഹാർദത്തിന്‍റെ സന്ദേശവുമായി കൊച്ചി ഗ്രാൻഡ് ജുമാ മസ്ജിദില്‍ ഓപ്പൺ ജുമാ നമസ്കാരം

പരസ്പരം അടുത്തറിഞ്ഞ വേറിട്ട അനുഭവമാണ് ഗ്രാൻഡ് മസ്ജിദിലെ ജുമാ നമസ്കാരം പകർന്നതെന്ന് പങ്കെടുത്തവര്‍ പ്രതികരിച്ചു.

മതസൗഹാർദത്തിന്‍റെ സന്ദേശവുമായി കൊച്ചി ഗ്രാൻഡ് ജുമാ മസ്ജിദില്‍ ഓപ്പൺ ജുമാ നമസ്കാരം

മതസൗഹാർദത്തിന്‍റെ പുതിയ സന്ദേശം നൽകി കൊച്ചി ഗ്രാൻഡ് ജുമാ മസ്ജിദ് സംഘടിപ്പിച്ച ഓപ്പൺ ജുമാ നമസ്കാരം. ജുമാ നമസ്കാരത്തിന് സാക്ഷികളാവാൻ വിവിധ മത നേതാക്കളും പൗര പ്രമുഖരുമാണ് ഗ്രാൻഡ് മസ്ജിദിലെത്തിയത്. പരസ്പരം അടുത്തറിഞ്ഞ വേറിട്ട അനുഭവമാണ് ഗ്രാൻഡ് മസ്ജിദിലെ ജുമാ നമസ്കാരം പകർന്നതെന്ന് പങ്കെടുത്തവര്‍ പ്രതികരിച്ചു.

പങ്ക് വെക്കലിലൂടെയാണ് മാനവ സ്നേഹം ദൃഢമാവുന്നതെന്ന സന്ദേശമാണ് കൊച്ചി ഗ്രാന്‍ഡ് മസ്ജിദിലെ ജുമാ നമസ്കാരം പകർന്ന് നൽകിയത്. ഖുത്ബയും ജുമാ നമസ്കാരവും വീക്ഷിക്കാനും മനസ്സിലാക്കാനും വിവിധ മത നേതാക്കളും പൗരപ്രമുഖരും പള്ളിയിലെത്തി. നമസ്കാരം വീക്ഷിക്കാനും ഖുത്ബ ശ്രവിക്കാനും അതിഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കിയിരുന്നു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, സ്വാമി ശിവസ്വരൂപാനന്ദ്, ഫാദര്‍ വിന്‍സെന്റ് കുണ്ടുകുളം, മാത്യു കുഴല്‍നാടന്‍ എന്നിവരാണ് പള്ളിയിൽ അതിഥികളായെത്തിയത്.