കണ്മുന്നില് കൂറ്റന്‍ കെട്ടിടം ഇടിഞ്ഞുവീഴുന്നത് കണ്ടതിന്റെ അമ്പരപ്പ്
ഫ്ലാറ്റ് പൊളിക്കുന്നത് കാണാൻ നാനാ ദിക്കുകളിൽ നിന്നും ആളുകൾ രാവിലെ മുതൽ എത്തിയിരുന്നു.
മരടില്‍ തകര്‍ത്ത ഫ്ലാറ്റുകളില്‍ ഏറ്റവും കൂടുതല്‍ സ്ഫോടക വസ്തുകള്‍ നിറച്ച ജെയിന് കോറല്‍ കോവ് തകരുന്നത് കാണാന്‍ നിരവധി പേരാണ് എത്തിയത്. കണ്മുന്നില് കൂറ്റന്‍ കെട്ടിടം ഇടിഞ്ഞുവീഴുന്നത് കണ്ടതിന്റെ അമ്പരപ്പിലായിരുന്നു പലരും.
ഫ്ലാറ്റ് പൊളിക്കുന്നത് കാണാൻ നാനാ ദിക്കുകളിൽ നിന്നും ആളുകൾ രാവിലെ മുതൽ എത്തിയിരുന്നു. ജെയിൻ തകരുന്നത് കാണാൻ ഏറ്റവും സൗകര്യമുള്ള ഇടം തേടി നടക്കേണ്ടി വന്നില്ല. കുണ്ടന്നൂർ പാലത്തിന്റെ മുകളിലും ഫ്ലാറ്റിന് പരിസരത്ത് തന്നെയുള്ള വലിയ മൈതാനത്തും റോഡുകളിലുമെല്ലാം ആൾക്കൂട്ടം തന്നെ.
ഫ്ലാറ്റ് നിലംപൊത്തിയതോടെ പരിസരമാകെ പൊടിമയം. പിന്നെ പൊടിയിൽ നിന്ന് രക്ഷനേടാനുള്ള ഓട്ടത്തിലായിരുന്നു ആളുകള്‍.