പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ് ദേശ്രക്ഷാ മതില്
പൌരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തുന്ന ദേശ്രക്ഷാ മാര്‍ച്ചിന്റെ ഭാഗമായാണ് മലപ്പുറം ജില്ല കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്
പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലകമ്മിറ്റി സംഘടിപ്പിക്കുന്ന ദേശ് രക്ഷാ മതില് ആരംഭിച്ചു. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം മുതല്‍ തീരൂരങ്ങാടി മമ്പുറം വെരെയാണ് മതില്. പരിപാടിയില്‍ അര ലക്ഷത്തിലേറെ പേര് പങ്കെടുക്കുന്നുണ്ട്. വൈകീട്ട് നാലു മണി മുതല്‍ അഞ്ച് മണി വരെയാണ് മതില്. അതിന് ശേഷം പൊതു പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പൌരത്വ നിയമഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തുന്ന ദേശ്രക്ഷാ മാര്‍ച്ചിന്റെ ഭാഗമായാണ് മലപ്പുറം ജില്ല കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്.