LiveTV

Live

Kerala

ശബരിമല യുവതീ പ്രവേശനം:  സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് തോമസ് ഐസക്

സര്‍ക്കാര്‍ നിലപാടില്‍ നിന്ന് ഭിന്നമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിലപാടെടുക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി വ്യൂ പോയന്‍റില്‍

ശബരിമല യുവതീ പ്രവേശനം:  സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് തോമസ് ഐസക്

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. വി.എസ് സര്‍ക്കാരിന്‍റെ കാലത്തും ഈ സര്‍ക്കാരിന്‍റെ കാലത്തും നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കും. സി.പി.എമ്മിന്‍റെ നിലപാടിലും മാറ്റമില്ല. സര്‍ക്കാര്‍ നിലപാടില്‍ നിന്ന് ഭിന്നമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിലപാടെടുക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി വ്യൂ പോയന്‍റില്‍ പറഞ്ഞു.

യുവതീ പ്രവേശനത്തില്‍ മത പണ്ഡിതരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് സുപ്രീംകോടതി തീരുമാനമെടുക്കണമെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. പുനഃപരിശോധന ഹരജി പരിഗണിക്കുമ്പോള്‍ യുവതീ പ്രവേശന കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ബോര്‍ഡിന് തന്നെ തീരുമാനിക്കാമെന്നും കടകംപള്ളി പറയുകയുണ്ടായി.

അതേസമയം ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന നിലപാടില്‍ ദേവസ്വം ബോര്‍ഡ് മാറ്റം വരുത്തിയിട്ടില്ലെന്ന് പ്രസിഡന്റ് എന്‍ വാസു നേരത്തെ പ്രതികരിച്ചിരുന്നു. 2016ല്‍ യു.ഡി.എഫ് ഭരണ കാലത്ത് ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ഈ നിലപാടില്‍ മാറ്റമില്ല. പുതിയ സത്യവാങ്മൂലം നല്‍കേണ്ടി വന്നാലും ഭക്തരുടെ വികാരങ്ങള്‍ പരിഗണിക്കും. ആവശ്യമെങ്കില്‍ മതപണ്ഡിതരുമായി ചര്‍ച്ച നടത്തുമെന്നും എന്‍ വാസു പറ‍ഞ്ഞു.