LiveTV

Live

Kerala

ഏറ്റവും വലിയ ഫ്ലാറ്റായ ജെയിന്‍ കോവ് നിലംപൊത്തിയത് ഒമ്പത് സെക്കന്‍റില്‍

375 കിലോ സ്ഫോടക വസ്തുകള്‍ വേണ്ടി വന്നു ജെയിനെ നിലത്തെത്തിക്കാന്‍

ഏറ്റവും വലിയ ഫ്ലാറ്റായ ജെയിന്‍ കോവ് നിലംപൊത്തിയത് ഒമ്പത് സെക്കന്‍റില്‍

ഏറ്റവും വലിയ ഫ്ലാറ്റായ ജെയിന്‍ പൊളിക്കാനും അധികം പാടുപെടേണ്ടി വന്നില്ല. കൃത്യമായ പദ്ധതിയിലൂടെ നിയന്ത്രിത സ്ഫോടനം നടത്തിയപ്പോള്‍ ജെയിന്‍ കോറല്‍ കോവ് നിലംപൊത്താന്‍ വേണ്ടി വന്നത് ഒമ്പത് സെക്കന്‍റുകള്‍ മാത്രമാണ്. കൃത്യതയും സൂക്ഷ്മതയും ഒരുപോലെ ഫലം കണ്ട കാഴ്ചയാണ് ജെയിന്‍ കോറല്‍ കോവിലും കാണാനായത്. 17 നിലകളിലായി 122 അപ്പാര്‍ട്ട്മെന്‍റുകള്‍ ഉണ്ടായിരുന്ന ജെയിന്‍ തന്നെയാണ് പൊളിക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളിലെ ഭീമന്‍.

അതുകൊണ്ട് 375 കിലോ സ്ഫോടക വസ്തുകള്‍ വേണ്ടി വന്നു ജെയിനെ നിലത്തെത്തിക്കാന്‍. പുഴയിലേക്ക് വീഴതിരിക്കാന്‍ 20 ഡിഗ്രി ചരിച്ചാണ് സ്ഫോടനം നടത്തിയത്. സ്ഫോടനത്തിന്‍റെ സമയത്തില്‍ നേരിയ വ്യത്യാസം വരുത്തിയാണ് ഈ സ്ഫോടനം സാധ്യമാക്കിയത്. അഞ്ച് നിലകളിലായി 2600 ദ്വാരങ്ങള്‍ ഉണ്ടാക്കിയാണ് സ്ഫോടക വസ്തുകള്‍ നിറച്ചത്. സ്ഫോടനം പുറത്തേക്ക് പോകാതിരിക്കാന്‍ ജിയോ ടെക്സ്റ്റൈല്‍ ഷീറ്റുകള്‍ കൊണ്ടു മൂടുകയും ചെയ്തിരുന്നു. ഹോളി ഫെയിത്ത് പൊളിച്ച എ‍ഡിഫേയ്സും ജെറ്റ് ഡിമോളിഷനും ചേര്‍ന്നാണ് വിജയകരമായി ജെയിന്‍ കോറല്‍കോവ് തകര്‍ത്തത്.