ഗോൾഡൻ കായലോരം പൊളിച്ചത് നെടുകെ പിളര്‍ത്തി
7 നിലകളിലായി 40 അപ്പാർട്ട്മെന്റുകളിൽ നിലനിന്നിരുന്നതായിരുന്നു കെട്ടിടം
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും ചെറുതാണെങ്കിലും സമീപത്തെ അങ്കണവാടി കെട്ടിടത്തിന്റെ സുരക്ഷ മുൻനിർത്തി നെടുകെ പിളർത്തിയാണ് ഗോൾഡൻ കായലോരം നിലം പതിച്ചത്. മുൻകൂട്ടി നിശ്ചയിച്ചതിലും അരമണിക്കൂർ വൈകിയായിരുന്നു സ്ഫോടനം. 17 നിലകളിലായി 40 അപ്പാർട്ട്മെന്റുകളിൽ നിലനിന്നിരുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ ശേഷിപ്പാണിത്.
960 ദ്വാരങ്ങളിൽ നിറച്ച സ്ഫോടകവസ്തുക്കയിലേക്ക് 2.28 ന് വൈദ്യുതി പ്രവഹിച്ചതോടെ ഫ്ലാറ്റ് സമുച്ചയം താഴേക്ക്. കെട്ടിടത്തെ രണ്ടായി പിളര്‍ത്തിക്കൊണ്ടായിരുന്നു സ്ഫോടനം.
ഗോൾഡൻ കായലോരത്തിന് അഞ്ചുമീറ്റർ അടുത്തുണ്ടായിരുന്ന അങ്കണവാടി കെട്ടിടത്തിന്റെ സുരക്ഷ ആശങ്കകൾക്കും വിരാമമായി. അങ്കണവാടി കെട്ടിടത്തിൽ പതിക്കാതിരിക്കാനായി ഗോൾഡൻ കായലോരത്തെ പിളർത്തിയാണ് പൊളിച്ചത്. ഒരു വശത്തെ അവശിഷ്ടങ്ങൾ 45 ഡിഗ്രിയിൽ മുൻഭാഗത്തേക്കും, മറ്റേത് 66 ഡി
ഗ്രിയിൽ പിൻവശത്തേക്കും വീഴ്ത്തി. കുറച്ച് അവശിഷ്ടങ്ങൾ നടുവിലേക്ക് പതിച്ചു. കെട്ടിടത്തിന്റെ തൂണുകൾക്ക് ശക്തി കുറവായതിനാൽ ഏറ്റവും കുറവ് സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചത്. ഗോൾഡൻ കായലോരം കൂടി നിലം പതിച്ചതോടെ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ മുഴുവൻ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്.