LiveTV

Live

Kerala

ഫ്ലാറ്റുകള്‍ നിലംപതിച്ചു; ഇനി വെല്ലുവിളി കെട്ടിടാവിശിഷ്ടങ്ങള്‍ 

എഴുപതിനായിരം ടണിലധികം കെട്ടിടവശിഷ്ടങ്ങളാണ് നീക്കം ചെയ്യേണ്ടത്, 70 ദിവസത്തിനകം മാലിന്യം നീക്കം ചെയ്യാനാണ് കരാർ നൽകിയിരിക്കുന്നത്

ഫ്ലാറ്റുകള്‍ നിലംപതിച്ചു; ഇനി വെല്ലുവിളി കെട്ടിടാവിശിഷ്ടങ്ങള്‍ 

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് കഴിഞ്ഞതോടെ ഇനി വെല്ലുവിളിയാവുക കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയയാണ്. എഴുപതിനായിരം ടണിലധികം കെട്ടിടവശിഷ്ടങ്ങളാണ് നീക്കം ചെയ്യേണ്ടത്. 70 ദിവസത്തിനകം മാലിന്യം നീക്കം ചെയ്യാനാണ് കരാർ നൽകിയിരിക്കുന്നത്. നാല് ഫ്ലാറ്റ് സമുച്ചയങ്ങളും വിജയകരമായി തകർത്തു. സങ്കേതിക മികവിന്‍റെ മികച്ച ഉദാഹരണമായിരുന്നു പൊളിക്കൽ പ്രക്രിയ.

ഇനി കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുക എന്നതാണ് വെല്ലുവിളി. എഴുപതിനായിരം ടണ്ണിലധികം അവശിഷ്ടങ്ങളാണ് നീക്കം ചെയ്യാനുള്ളത്. നിലവിൽ പെരുമ്പാവൂർ ആസ്ഥാനമായ കമ്പനിക്കാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കരാർ നൽകിയിരിക്കുന്നത്. 70 ദിവസം കൊണ്ട് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സമയം നൽകിയിരിക്കുന്നത്. 15 ട്രക്കുകൾ, ദിവസേന 20 ട്രിപ്പ് മൊത്തം 300 ട്രിപ്പുകളിലൂടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അവശിഷ്ടങ്ങൾ പൊടിച്ച് മാറ്റിയതിന് ശേഷം യാർഡിലേക്ക് നീക്കം ചെയ്യുന്ന രീതിയും കരാർ കമ്പനി പരിഗണിക്കുന്നുണ്ട്.