LiveTV

Live

Kerala

പറവൂരില്‍ കാറിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കൊലപാതകം: പ്രതി പിടിയില്‍

നോർത്ത് പറവൂർ സ്വദേശി മുബാറക്കിനെ കുത്തിക്കൊലപ്പെടുത്തിയതാണ് കേസ്.

 പറവൂരില്‍ കാറിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കൊലപാതകം: പ്രതി പിടിയില്‍

വാടകക്ക് നല്‍കിയ കാര്‍ തിരിച്ചെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാളെ കുത്തിക്കൊന്ന കേസിലെ പ്രതി പൊലീസ് പിടിയില്‍. നോർത്ത് പറവൂർ സ്വദേശി മുബാറക്കിനെ കുത്തിക്കൊലപ്പെടുത്തിയതാണ് കേസ്. പ്രതി മാഞ്ഞാലി മാവിൻചുവട് വലിയവീട്ടിൽ റിയാസ് ആണ് കീഴടങ്ങിയത്.

ഡിസംബർ ഒന്നിന് രാത്രി 9.30ന് മാഞ്ഞാലി മാവിൻചുവട് മസ്ജിദിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് കൊലപാതകം നടന്നത്. കേസിൽ ആറ് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.