LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണ ഘടന സംരക്ഷണ മഹാറാലി ഇന്ന്

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍, കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണ ഘടന സംരക്ഷണ മഹാറാലി ഇന്ന്

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഇന്ന് ഭരണ ഘടന സംരക്ഷണ മഹാറാലി നടക്കും. ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. വൈകിട്ട് നാലു മണിക്ക് ബീച്ചില്‍ നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍, കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.