LiveTV

Live

Kerala

അമിത് ഷാ ജനുവരി 15ന് കേരളത്തിൽ വരുന്നുവെന്ന വാർത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 15ന് കേരളത്തിൽ വരുന്നുവെന്ന വാർത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.

അമിത് ഷാ ജനുവരി 15ന് കേരളത്തിൽ വരുന്നുവെന്ന വാർത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരി 15ന് കേരളത്തിൽ വരുന്നുവെന്ന വാർത്ത തെറ്റെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇല്ലാത്ത പരിപാടിയുടെ പേരിലാണ് യൂത്ത് ലീഗ് പ്രതിഷേധ മതിൽ വേണ്ടെന്ന് വെച്ചത്. തെറ്റായ വാർത്തകളുടെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് ഉദാഹരണമാണിതെന്നും മുരളീധരൻ കണ്ണൂരില്‍ പറഞ്ഞു.

ജനുവരി 15ന് കറുത്ത വസ്ത്രമണിഞ്ഞ് കോഴിക്കോട് വെസ്റ്റ് ഹില്‍ ഹെലിപ്പാഡ് മുതല്‍ കാലിക്കറ്റ് ഇന്റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ട് വരെ പ്രതിഷേധ ബ്ലാക്ക് വാള്‍ തീര്‍ക്കാനായിരുന്നു യൂത്ത് ലീഗിന്റെ തീരുമാനം. എന്നാല്‍ മുസ്‌ലിം ലീഗ് നിർദേശത്തെ തുടർന്ന് പരിപാടി ഉപേക്ഷിക്കുകയായിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീടുകള്‍തോറും കയറിയിറങ്ങി വിവരിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം അമിത് ഷാക്ക് തന്നെ തിരിച്ചടിയായിരുന്നു. ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു അമിത് ഷാക്ക് നേരെ ഗോ ബാക്ക് വിളിയുയര്‍ന്നത്.