കുണ്ടന്നൂര്‍ പാലം സുരക്ഷിതം; ആല്‍ഫാ ഫ്ലാറ്റിന്റെ ഒരു ഭാഗം കായലിലേക്ക് വീണത് വീടുകള്‍ സംരക്ഷിക്കാനാണെന്നും കലക്ടര്‍
കുണ്ടന്നൂര്‍ പാലത്തിന് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് കലക്ടര്‍ എസ് സുഹാസ്. ആല്‍ഫാ ഫ്ലാറ്റിന്റെ ഒരു ഭാഗം കായലിലേക്ക് വീണത് വീടുകള്‍ സംരക്ഷിക്കാനാണെന്നും കലക്ടര്‍ പറഞ്ഞു.
കുണ്ടന്നൂര്‍ പാലത്തിന് യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് കലക്ടര്‍ എസ് സുഹാസ്. ആല്‍ഫാ ഫ്ലാറ്റിന്റെ ഒരു ഭാഗം കായലിലേക്ക് വീണത് വീടുകള്‍ സംരക്ഷിക്കാനാണെന്നും കലക്ടര്‍ പറഞ്ഞു. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് മരടിലെ അനധികൃത ഫ്ലാറ്റുകള്‍ സുരക്ഷിതമായി പൊളിച്ചത്. എച്ച് ടു ഒ, ആല്‍ഫെ സെറിനിലെ രണ്ടു ടവറുകള്‍ എന്നിവയാണ് ഇന്ന് പൊളിച്ചുനീക്കിയത്.
കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റായി എച്ച് ടു ഒ ഹോളിഫെയ്ത്ത് മാറി. മുൻ നിശ്ചയിച്ചതിൽ നിന്ന് അൽപം സമയ മാറ്റത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. രണ്ടാം സൈറൺ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. തുടർന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്.
ജനവാസമേഖലയായ ആല്‍ഫ സെറീനിലെ സ്ഫോടനം സമീപവാസികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്രാഥമിക വിലയിരുത്തലില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ചെയ്തിട്ടില്ല. അതേ സമയം സമീപത്തെ കെട്ടിടങ്ങള്‍ കുലുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.