LiveTV

Live

Kerala

ഫ്ലാറ്റ് പൊളിക്കുന്നത് കാണാന്‍ കുണ്ടന്നൂര്‍ പാലത്തിലെത്തിയവര്‍ നിരാശരായി; പാലത്തിൽ വലിഞ്ഞ് കയറിയവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

പാലത്തിന്റെ രണ്ട് കിലോമീറ്റർ അപ്പുറത്ത് വച്ച് തന്നെ ആളുകളെ തടഞ്ഞു

 ഫ്ലാറ്റ് പൊളിക്കുന്നത് കാണാന്‍ കുണ്ടന്നൂര്‍ പാലത്തിലെത്തിയവര്‍ നിരാശരായി; പാലത്തിൽ വലിഞ്ഞ് കയറിയവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

കുണ്ടന്നൂർ - തേവര പാലത്തിന് മുകളിൽ നിന്ന് ഫ്ലാറ്റുകൾ തകർന്ന് വീഴുന്ന കാഴ്ച കാണാൻ എത്തിയ ഭൂരിഭാഗം പേരും നിരാശരായി . പാലത്തിന്റെ രണ്ട് കിലോമീറ്റർ അപ്പുറത്ത് വച്ച് തന്നെ ആളുകളെ തടഞ്ഞു. പൊലീസിന്റെ കണ്ണ് വെട്ടിച്ച് പാലത്തിൽ വലിഞ്ഞ് കയറിയവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.

 എച്ച്ടുഒ, ആല്‍ഫ ഫ്ലാറ്റുകള്‍ മണ്ണോട് ചേര്‍ന്നു
Also Read

എച്ച്ടുഒ, ആല്‍ഫ ഫ്ലാറ്റുകള്‍ മണ്ണോട് ചേര്‍ന്നു

രാവിലെ 9 മണി മുതൽ പാലത്തിന് മുകളിലെ കാഴ്ച ഇതാണ്. നിരോധനാഞ്ജ നിലനിന്നിരുന്നതിനാൽ ഒരു പരിധി കഴിഞ്ഞ് ആരെയും പാലത്തിന്റെ മുകളിലേക്ക് വിടരുതെന്ന നിർദേശം പൊലീസിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ 2 കി.മി മുമ്പ് തന്നെ പൊലീസ് സുരക്ഷ വലയം തീർത്തു. ഇതോടെ പൊലീസുകാരോട് കയർത്തും മുറുമുറുത്തും പലരും അക്ഷമയോടെ നിന്നു. ഫ്ലാറ്റ് തകർക്കാനുള്ള രണ്ടാമത്തെ സൈറൺ മുഴങ്ങി. പെട്ടെന്നാണ് പൊലീസിനെ വെട്ടിച്ച് രണ്ട് വിരുതൻമാർ പാലത്തിന് മുകളിൽ വലിഞ്ഞ് കയറിയത്.

ഒരാൾ വന്ന വഴി പാലത്തിനടിയിലേക്ക് മറഞ്ഞു. മറ്റൊരാൾ ജാള്യതയോടെ ആൾക്കൂട്ടത്തിലേക്ക് നുഴഞ്ഞ് കയറി. പാലത്തിന് മുകളിൽ നിന്ന് സ്ഫോടന ദൃശ്യം കാണാനെത്തിയവർക്ക് മൊബൈലിൽ സ്ഫോടന ദൃശ്യം കണ്ട് മടങ്ങേണ്ടി വന്നു. ഇതോടെ പലരുടെയും മട്ടും ഭാവവും മാറി.