LiveTV

Live

Kerala

മുത്തൂറ്റ് സമരത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ 

ഹൈക്കോടതി അഭിഭാഷകയുടെ നിരീക്ഷണത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തും

മുത്തൂറ്റ് സമരത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ 

മുത്തൂറ്റ് സമരം ഒത്തുതീര്‍ക്കാന്‍ ഹൈക്കോടതി ഇടപെടുന്നു. ഹൈക്കോടതി അഭിഭാഷകയുടെ നിരീക്ഷണത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തും. ലേബര്‍ ഓഫീസറുടെ മുന്നിലാണ് മധ്യസ്ഥ ചര്‍ച്ച. മുത്തൂറ്റ് എം.ഡിയും തൊഴിലാളി സംഘടനാ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കണം. ജോലി ചെയ്യാന്‍ സന്നന്ധതയുള്ള തൊഴിലാളികള്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ അതാത് ബ്രാഞ്ച് മാനേജര്‍മാര്‍ പൊലീസിന് കൈമാറണം. ആവശ്യമെങ്കില്‍ 568 ബ്രാഞ്ചിലെ ജീവനക്കാര്‍ക്കും സംരക്ഷണം നല്കണമെന്നും കോടതി വ്യക്തമാക്കി.