LiveTV

Live

Kerala

എറണാകുളത്തെ കുടിവെള്ള വിതരണം; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ...

ടാങ്കര്‍ ലോറി ഉടമകള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന നിരക്ക് ചര്‍ച്ച നടത്തി കുറച്ചതിന് ശേഷമാണ് പുതുക്കിയ നിരക്കുകള്‍ നിശ്ചയിച്ചത്. 

എറണാകുളത്തെ കുടിവെള്ള വിതരണം; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ...

എറണാകുളം ജില്ലയില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ഹൈഡ്രന്റുകളില്‍ നിന്നും കുടിവെള്ളം ശേഖരിച്ച് സ്വകാര്യ ടാങ്കറുകളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിന് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. ടാങ്കര്‍ ലോറി ഉടമകള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന നിരക്ക് ചര്‍ച്ച നടത്തി കുറച്ചതിന് ശേഷമാണ് പുതുക്കിയ നിരക്കുകള്‍ നിശ്ചയിച്ചത്.

പത്തു കിലോമീറ്ററിനുള്ളിലാണ് കുടിവെള്ള വിതരണമെങ്കില്‍ ആയിരം ലിറ്ററിന് 750 രൂപയും അധികം വരുന്ന ഓരോ കിലോമീറ്ററിനും 30 രൂപ വീതവും നല്‍കണം. 4000 ലിറ്ററിന് ആയിരം രൂപയും അധികം വരുന്ന ഓരോ കിലോമീറ്ററിനും 40 രൂപ വീതവുമാണ് നല്‍കേണ്ടത്. പതിനായിരം ലിറ്റര്‍ കുടിവെള്ളത്തിന് 1500 രൂപയും അധികമായുള്ള ഓരോ കിലോമീറ്ററിനും 60 രൂപ വീതവുമാണ് നിശ്ചയിച്ചിരിക്കുന്നത്. 20,000 ലിറ്ററിന് 2000 രൂപയും അധിക ദൂരത്തിന് 70 രൂപ വീതവും, 24,000 ലിറ്ററിന് 2500 രൂപയും അധിക കിലോമീറ്ററിന് 80 രൂപ വീതവും, 31,000 ലിറ്ററിന് 3000 രൂപയും അധിക കിലോമീറ്ററിന് 95 രൂപ വീതവും നല്‍കണം.

എറണാകുളത്തെ കുടിവെള്ള വിതരണം; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ...

വാട്ടര്‍ അതോറിറ്റിയുടെ ഹൈഡ്രന്റുകളില്‍ നിന്ന് കുടിവെള്ളം ശേഖരിച്ച് വിതരണം നടത്തുന്നതിന് മാത്രമാണ് ഈ നിരക്കുകള്‍ ബാധകം. ടാങ്കറുകളില്‍ കുടിവെള്ളം ശേഖരിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കേണ്ട നിരക്ക് ഇതില്‍ ഉള്‍പ്പെടില്ല. ആയിരം ലിറ്റര്‍ കുടിവെള്ളത്തിന് 60 രൂപയാണ് വാട്ടര്‍ അതോറിറ്റി നിരക്കായി ഈടാക്കുക.