LiveTV

Live

Kerala

ഡോക്ടര്‍മാരെ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി: അഞ്ച് പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍ സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിക്കാണ് ദുരനുഭവം.

 ഡോക്ടര്‍മാരെ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി: അഞ്ച് പേര്‍ അറസ്റ്റില്‍

സുഹൃത്തുക്കളായ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഞ്ച് യുവാക്കള്‍ പൊലീസ് പിടിയില്‍. കുളത്തൂര്‍ പൊലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഡോക്ടര്‍മാരെ തടഞ്ഞ് വെച്ച് സംഘം പണം തട്ടിയത്. കുളത്തൂർ എരുമത്തടം സ്വദേശികളായ നബീൽ‍, ജുവൈസ്, മുഹമ്മദ് മുഹ്സിന്‍, അബ്ദുല്‍ ഗഫൂര്‍, സതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ പെണ്‍ സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിക്കാണ് ദുരനുഭവം. ഇരുവരും ഡോക്ടര്‍മാരാണ്. എരുമത്തടത്ത് രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്.

യുവാവിന്റെ കയ്യിലുണ്ടായിരുന്ന 3000 രൂപ തട്ടിയെടുത്തതിന് പുറമേ എ.ടി.എം കാര്‍ഡ് കൈക്കലാക്കി ശേഷം 17000 രൂപ പിൻവലിക്കുകയും ചെയ്തു. യുവാക്കൾ പണം പിൻവലിച്ച എ.ടി.എമ്മിലെതുൾപ്പടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ വലയിലാക്കിയത്.