LiveTV

Live

Kerala

ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന നിലപാട് ദേവസ്വം ബോര്‍ഡ് മാറ്റിയിട്ടില്ലെന്ന് പ്രസിഡന്റ്

2016ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് യുവതീപ്രവേശനത്തെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കിയിരുന്നു.

ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന നിലപാട് ദേവസ്വം ബോര്‍ഡ് മാറ്റിയിട്ടില്ലെന്ന് പ്രസിഡന്റ്

ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന നിലപാടില്‍ ദേവസ്വം ബോര്‍ഡ് മാറ്റം വരുത്തിയിട്ടില്ലെന്ന് പ്രസിഡന്റ് എന്‍ വാസു. 2016ല്‍ യു.ഡി.എഫ് ഭരണ കാലത്ത് ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ഈ നിലപാടില്‍ മാറ്റമില്ല. പുതിയ സത്യവാങ്മൂലം നല്‍കേണ്ടി വന്നാലും ഭക്തരുടെ വികാരങ്ങള്‍ പരിഗണിക്കും. ആവശ്യമെങ്കില്‍ മതപണ്ഡിതരുമായി ചര്‍ച്ച നടത്തുമെന്നും എന്‍ വാസു പറ‍ഞ്ഞു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെങ്കിലും ദേവസ്വം ബോര്‍ഡിനോട് അഭിപ്രായം ചോദിച്ചിട്ടില്ല. 2016ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് യുവതീപ്രവേശനത്തെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കിയിരുന്നു. അതിന് ശേഷം സുപ്രീംകോടതിയില്‍ ഒരു സത്യവാങ്മൂലവും നല്‍കിയിട്ടില്ല. നിലവില്‍ പുതിയ സത്യവാങ്മൂലം നല്‍കില്ല. പുതിയ നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടാല്‍ അപ്പോള്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്നും ബോര്‍ഡ് പ്രസിഡന്‍റ് എന്‍ വാസു വ്യക്തമാക്കി.

യുവതീപ്രവേശന കാര്യത്തില്‍ തീരുമാനമെടുക്കും മുന്‍പ് ഹിന്ദു മതപണ്ഡിതരുടെ അഭിപ്രായം തേടണമെന്ന സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പാണെന്നും എന്‍ വാസു വ്യക്തമാക്കി. മകര വിളക്കിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു.