LiveTV

Live

Kerala

ബ്ലാക്ക് വാള്‍: യൂത്ത് ലീഗിന്‍റേത് സമര സംഘടനയുടെ ഭാഷ - സി കെ സുബൈര്‍

എന്നാല്‍ പരിപാടിയുടെ അനന്തരഫലങ്ങള്‍ പരിഗണിച്ചുള്ള മുസ് ലീം ലീഗിന്‍റെ ഇടപെടല്‍ പക്വമായ ഭാഷയാണെന്നും സുബൈര്‍ പറഞ്ഞു

ബ്ലാക്ക് വാള്‍:
യൂത്ത്  ലീഗിന്‍റേത് സമര സംഘടനയുടെ ഭാഷ - സി കെ സുബൈര്‍

ഒരു സമര സംഘടനയുടെ ഭാഷയിലാണ് ബ്ലാക്ക് വാള്‍ പ്രഖ്യാപിച്ചതെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. എന്നാല്‍ പരിപാടിയുടെ അനന്തരഫലങ്ങള്‍ പരിഗണിച്ചുള്ള മുസ് ലീം ലീഗിന്‍റെ ഇടപെടല്‍ പക്വമായ ഭാഷയാണെന്നും സുബൈര്‍ പറഞ്ഞു. കഴിയാത്ത പരിപാടിയല്ല യൂത്ത് ലീഗ് പ്രഖ്യാപിച്ചത്. കഴിയുന്ന പരിപാടി തന്നെയാണ്. എന്നാല്‍ അത് സമൂഹത്തിലുണ്ടാക്കുന്ന അനന്തരഫലങ്ങളെ കുറിച്ചുള്ള നേതൃതല ചര്‍ച്ചയെ തുടര്‍ന്നാണ് പരിപാടി മുസ് ലീം ലീഗ് പിന്‍വലിച്ചതെന്നും സുബൈര്‍ പറഞ്ഞു.