LiveTV

Live

Kerala

നോബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ സംഭവം; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്തേക്കും

ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെ അറസ്റ്റിലായ 4 പേരെയും ജാമ്യത്തിൽ വിട്ടയച്ചു

നോബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ സംഭവം; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്തേക്കും

നോബേൽ ജേതാവ് മൈക്കൽ ലവിറ്റിനെ തടഞ്ഞ സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെയുള്ളവരെ സസ്പെൻഡ് ചെയ്തേക്കും. ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെ അറസ്റ്റിലായ 4 പേരെയും ജാമ്യത്തിൽ വിട്ടയച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അതിഥിയായി എത്തിയ മെക്കെൽ ലവിറ്റിനേയും ഭാര്യയെയും പണിമുടക്ക് ദിവസം കായലിൽ തടഞ്ഞിട്ട സംഭവം കേരളത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്‌. സി.പി.എം ആർ ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി ജോളി, മുൻ ബ്രാഞ്ച് സെക്രട്ടറി സാബു, കെ.എസ്.കെ.ടി.യു കൺവീനർ സുധീർ, സി.ഐ.ടി.യു നേതാവ് അജികുമാർ എന്നിവരെയാണ് പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തതും.

പാർട്ടിക്ക് കൂടി അവമതിപ്പുണ്ടാക്കിയ സംഭവത്തിൽ കർശന നടപടിക്കാണ് സി.പി.എം ജില്ലാ ഘടകം ഒരുങ്ങുന്നത്. ആറ് മാസത്തേക്ക് 4 പേരെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനാണ് നീക്കം. അധികം വൈകാതെ ഇതുണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. ലെ വിറ്റിന് പരാതിയില്ലെന്നാണ് അറിയിച്ചത്. സ്രാങ്കിന്റെ പരാതിയിൽ അറസ്റ്റിലായ നാലു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.