LiveTV

Live

Kerala

എസ്.ഐയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടനകളെന്ന് തമിഴ്നാട് പൊലീസ്

സംശയിക്കപ്പെടുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. നേരത്തേ സംശയിച്ച കൊലപാതകക്കേസ് പ്രതികള്‍ക്ക് വിന്‍സെന്റിന്റെ മരണത്തില്‍ പങ്കില്ലെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്

 എസ്.ഐയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടനകളെന്ന് തമിഴ്നാട് പൊലീസ്

കളിയാക്കാവിളയില്‍ തമിഴ്നാട് എസ്.ഐ വിന്‍സെന്റിനെ വെടിവെച്ച് കൊന്നതിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനക്ക് ബന്ധമെന്ന് സൂചന. കന്യാകുമാരി ജില്ലക്കാരായ തൗഫീഖ്, സമീം എന്നിവരെ കേന്ദ്രീകരിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങി. വെടിവെച്ച ശേഷം പ്രതികൾ ഓടി രക്ഷപെടുന്ന സിസി ടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

വിൽസണെ കൊലപ്പെടുത്തിയ കേസിൽ തീവ്ര സ്വഭാവമുള്ള സംഘടനയിൽപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. വെടിവെപ്പിന് ശേഷം സമീപത്തെ ആരാധനാലയത്തിന് മുന്നിലൂടെ രക്ഷപെട്ട 2 പ്രതികളുടെയും സിസി ടി വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇത് പരിശോധിച്ചതിലാണ് കന്യാകുമാരി ജില്ലക്കാരായ അബ്ദുൾ സമീം, തൗഫീഖ് എന്നിവരെ സംശയിക്കാൻ കാരണം. ഇരുവർക്കും മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ട്. 2014 ൽ ചെന്നൈയിൽ ഹിന്ദു സംഘടന നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അബ്ദുൾ സമീം. കന്യാകുമാരിയിൽ ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് തൗഫീഖ്. ഇരുവരും രണ്ട് വാഹനങ്ങൾ ഉപയോഗിച്ചിരുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്.

തമിഴ്നാട്ടിലേക്ക് നാല് നക്സലുകൾ കടന്നെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊല്ലപ്പെട്ട വിൽസണിനോട് മുൻ വൈരാഗ്യമുള്ളവർക്ക് കൊലക്കേസിൽ പങ്കില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു .

പരിശോധനയിൽ വിൽസണ് നേരെ പ്രതികൾ 3 തവണ വെടിയുതിർത്തെന്ന് കണ്ടെത്തി. തലയിലും വയറ്റിലുമാണ് വെടിയേറ്റത്. വെടിവെപ്പിന് ശേഷം കേരള അതിർത്തി പ്രദേശത്തേക്ക് പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു. തമിഴ്നാട് പൊലീസിനൊപ്പം കേരള പൊലീസും പ്രതികൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്. സംഭവത്തിൽ തമിഴ്നാട് ഡി.ജി.പി ജെ. കെ ത്രിപാഠി സംസ്ഥാന പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡി.ജി.പി ലോക് നാഥ് ബെഹ്റ പറഞ്ഞു.

തിരുവനന്തപുരം കളിയിക്കാവിളയില്‍ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു  
Also Read

തിരുവനന്തപുരം കളിയിക്കാവിളയില്‍ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു  

ഇന്നലെ രാത്രിയിലാണ് മാര്‍ത്താണ്ഡം സ്വദേശി വിന്‍സെന്റ് വെടിയേറ്റ് മരിച്ചത്. കേരള - തമിഴ്നാട് അതിര്‍ത്തിയില്‍ ഡ്യൂട്ടിക്കിടെയാണ് സംഭവം. കൊലക്കേസ് പ്രതി രാജ് കുമാറാണ് വെടിവെച്ചതെന്നായിരുന്നു ആദ്യം പൊലീസ് അറിയിച്ചത്.